26 September Wednesday

നവോദയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

ജിദ്ദ > ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവോദയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഇമ്പാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജിദ്ദ സന്ദര്‍ശിക്കുന്ന എ വിജയരാഘവനും വി ശശികുമാറിനും സ്വീകരണവും നല്‍കി.

നവോദയ മുഖ്യ രക്ഷാധികാരി വി കെ റഹൗഫ്  ഉദ്ഘാടനം ചെയ്‌ത ചടങ്ങിന് പ്രസിഡന്റ് ഷിബു തിരുവനന്തപുരം അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ വികസനത്തില്‍ രാഷ്ട്രീയത്തിനും മതത്തിനും അതീതമായ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും വികസന കാര്യത്തില്‍ വര്‍ഗ്ഗീയത കലര്‍ത്തുന്ന തെറ്റായ പ്രവണതകളെ അംഗീകരിക്കാന്‍ ആവില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതു സര്‍ക്കാറിന്റെ വികസന നയത്തിനു വോട്ടു ചെയ്യുമെന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതം ആണെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ടു മുന്‍ എംഎല്‍എ വി ശശികുമാര്‍ പറഞ്ഞു.

വിജയരാഘവനും ശശികുമാറിനും ചടങ്ങില്‍ വിവിധ ഏരിയാ കമ്മിറ്റികളും, സബ് കമ്മിറ്റികളും ഹാരാര്‍പ്പണം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ മജീദ് കോഴിക്കോട്, സലാഹുദ്ദീന്‍ കൊഞ്ചിറ, ഫിറോസ് മുഴുപ്പിലങ്ങാട്, കെ കെ സുരേഷ്, സി എം അബ്‌ദുറഹിമാന്‍, കിസ്മത്ത് മമ്പാട്, എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. നവാസ് വെബായം സ്വാഗതവും ശ്രീകുമാര്‍ മവേലിക്കര നന്ദിയും പറഞ്ഞു.







 

പ്രധാന വാർത്തകൾ
Top