25 September Tuesday

മലയാളി മീഡിയ ഫോറം, മാധ്യമ ശില്പശാലയും മുഖാമുഖവും സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 13, 2017

കുവൈറ്റ്‌ സിറ്റി >  കുവൈറ്റിലെ മാധ്യമ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം മാധ്യമ പ്രവര്‍ത്തകര്‍ക്കായി മീഡിയ ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ പതിനഞ്ച് വെള്ളിയാഴ്ച ഉച്ചമുതലാണ്‌ പരിപാടി നടക്കുക. മാധ്യമ രംഗത്തെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി.രാജേന്ദ്രന്‍ ക്ലാസ് നയിക്കും.

ഡിസംബര്‍ പതിനാറിന് ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സുമായി എന്‍.പി.രാജേന്ദ്രന്‍ സംവദിക്കുകയും ചെയ്യും. രണ്ടു പരിപാടികളും ഫര്‍വാനിയ മെട്രോ ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടക്കുക. പരിപാടികളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 67765810 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top