18 November Sunday

കേളി കലണ്ടര്‍ 2018 പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 12, 2017

റിയാദ് >  കേളി കലാ സാംസ്കാരിക വേദിയുടെ 2018 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് പുറത്തിറക്കിയ കലണ്ടറില്‍ ഇന്ത്യന്‍ എംബസ്സി, കേരള സംസ്ഥാന മന്ത്രിമാര്‍, വകുപ്പുകള്‍, നോര്‍ക്ക എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ആശുപത്രികള്‍, അംബുലന്‍സ്, പോലീസ്, സിവില്‍ ഡിഫന്‍സ്, വെള്ളം വൈദ്യുതി എന്നീ പ്രാദേശിക സേവന സഹായ വിശദാംശങ്ങള്‍, സൌദിയിലെ മലയാളം മാധ്യമങ്ങള്‍ തുടങ്ങി പ്രവാസികള്‍ക്ക് ഉപകാരപ്രദമായ നിരവധി വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

റിയാദിലും പരിസര പ്രദേശങ്ങളായ അല്‍ഖര്‍ജ്, മുസാഹ്മിയ, ദവാദ്മി എന്നിവിടങ്ങളിലും പ്രവാസി മലയാളികള്‍ക്കിടയില്‍ സൌജന്യമായി കലണ്ടര്‍ വിതരണം ചെയ്യുമെന്ന് കേളി ഭാരവാഹികള്‍ പറഞ്ഞു. ബത്ത പരഗണ്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ മന്‍സൂര്‍ ഇലാഹി കലണ്ടര്‍ പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേളി പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് അധ്യക്ഷനായി. സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ സ്വാഗതം ആശംസിച്ചു.
 

പ്രധാന വാർത്തകൾ
Top