19 October Friday

യാത്ര സമിതി പുനഃസംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

മനാമ > യാത്ര വിഷയങ്ങള്‍ക്കായി ബഹ്‌‌‌‌റൈനില്‍ പ്രവര്‍ത്തിച്ചുവരുന്ന യാത്ര അവകാശ സംരക്ഷണ സമിതി ജനറല്‍ ബോഡി യോഗം സിഞ്ചിലെ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ ഹാളില്‍  ചേര്‍ന്നു. യാത്രാ നിരക്ക് കുറയ്ക്കുന്നതില്‍ പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും, എയര്‍ ഇന്ത്യയില്‍ നിന്നും  ഇനിയും വരേണ്ടതുണ്ടെന്നു യോഗം വിലയിരുത്തി. 

മൃതദേഹം തൂക്കി വിലനിശ്ചയിക്കുന്ന എല്ലാ വിമാനക്കമ്പനികളുടെ രീതിയും ഒഴിവാക്കുവാനും, എയര്‍ ഇന്ത്യയില്‍ ആനുകൂല്യം ലഭിക്കുവാനും,  ആദ്യമായി വിദേശത്തേക്ക് യാത്ര പുറപ്പെടുന്ന ഏവര്‍ക്കും 350 രൂപ നല്‍കിയാല്‍ , മരണമടയുന്ന പ്രവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ലഭിക്കുന്ന സ്‌കീം എല്ലാവര്‍ക്കുമായി നടപ്പാക്കാനും വേണ്ടി പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പങ്കാളി ആകുവാന്‍ യാത്ര സമിതി  ആഹ്രഹിക്കുന്ന വിവരം അഷ്റഫ് താമരശ്ശേരിയെ യോഗത്തിനിടയില്‍ അറിയിച്ചു.  സുപ്രീം കോടതിയില്‍ പ്രസ്തുത കേസ് ഫയല്‍ ചെയ്ത വക്കീലുമായി ഇത് സംബന്ധിച്ച് ചര്‍ച്ച തുടരുന്നതാണ്. പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും സജീവമായി ചര്‍ച്ചയില്‍ പങ്കെടുക്കുകയും  കഴിഞ്ഞകാല റിപ്പോര്‍ട്ട് അംഗീകരിച്ചു പുതിയ കമ്മിറ്റിക്കു  രൂപം നല്‍കി. 

രക്ഷാധികാരികള്‍ : പ്രിന്‍സ് നടരാജന്‍,
പി.വി. രാധാകൃഷ്ണപിള്ള, ജമാല്‍ നദ്വി ഇരിങ്ങല്‍,  എസ്.വി.ജലീല്‍, ബിനു കുന്നന്താനം, കെ.എം.മഹേഷ്., സേവി മാത്തുണ്ണി.

ഉപദേശക സമിതി അംഗങ്ങള്‍:
ഇ. കെ. സലീം, കെ.ടി. സലീം.

ചെയര്‍മാന്‍ : എ.സി.എ . ബക്കര്‍
വൈസ് ചെയര്‍മാന്‍മാര്‍ : ഫസല്‍ പേരാമ്പ്ര, ബിജു മലയില്‍
ജനറല്‍  കണ്‍വീനര്‍ : അജി ഭാസി.
ജോയിന്റ് കണ്‍വീനേഴ്സ് : നവീന്‍,  ഫൈസല്‍ .എഫ്.എം.
ട്രഷറര്‍ : സുനില്‍ തോമസ്
അസ്റ്റിസ്റ്റന്റ് ട്രെഷറര്‍ : ജബ്ബാര്‍ കുട്ടീസ്.
ചീഫ് കോര്‍ഡിനേറ്റര്‍ സാനി പോള്‍
കോര്‍ഡിനേറ്റേഴ്സ്  ബദറുദ്ധീന്‍ പൂവാര്‍ , ബാബു.ജി. നായര്‍

പ്രവര്‍ത്തകസമിതി അംഗങ്ങള്‍ :  അജയകൃഷ്ണന്‍, അജിത് , അനീസ്. വി.കെ., അനീഷ് വര്‍ഗീസ് , അനില്‍ യു.കെ, അസീല്‍ അബ്ദുല്‍ റഹ്മാന്‍, ഗിരീഷ് കാളിയത്ത്, ജ്യോതിഷ് പണിക്കര്‍, മജീദ് തണല്‍, നജീബ് കടലായി, റഷീദ് മാഹീ, ഷാഫി പറക്കട്ട, സുധീര്‍ തിരുനിലത്ത് , മുഹമ്മദലി , സുനില്‍കുമാര്‍ .കെ , അബ്ബാസ് , മുഹമ്മദലി എന്‍.കെ, കെ. ജനാര്‍ദ്ദനന്‍, യൂനുസ് സലിം.


 


പ്രധാന വാർത്തകൾ
Top