19 September Wednesday

ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

താനൂര്‍ > ഷാര്‍ജയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് നിര്യാതനായി. താനൂര്‍ മഠത്തില്‍ റോഡില്‍ താമസിക്കുന്ന പുളിക്കത്ത് അബ്ദുറഹിമാന്‍ ഹാജി യുടെ മകന്‍ റഹ്മത്തുള്ള എന്ന ബാബു (38)വാണ് മരിച്ചത്.

കബറടക്കം നാളെ രാവിലെ വ്യാഴാഴ്ച രാവിലെ 8ന്  കുന്നുപുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മതാവ്: ഫാത്തിമ, ഭാര്യ: റഫീന. സഹോദരങ്ങള്‍: റാബിയ, റയ്ഹാനത്ത്, റാസില. റിസാല്‍ റഹ്മാന്‍ ഏകമകനാണ്.
 

പ്രധാന വാർത്തകൾ
Top