Top
25
Sunday, February 2018
About UsE-Paper

കോട്ടുമല ബാപ്പുമുസ്ലിയാരുടെ വിയോഗം; റഹ് മാനിയ്യ ബഹ്റൈന്‍ കമ്മറ്റി അനുശോചിച്ചു

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌
മനാമ > പ്രമുഖ പണ്ഡിതനും  സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കടമേരി റഹ് മാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പലുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തില്‍ കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ കമ്മറ്റിയും റഹ് മാനീസ് ബഹ്റൈന്‍ ചാപ്റ്ററും അനുശോചിച്ചു. 
 
നിലവില്‍ ഏഴ് മേഖലകളിലായി പരന്നു കിടക്കുന്ന കടമേരി റഹ് മാനിയ്യ സ്ഥാപനങ്ങളടക്കമുള്ള നിരവധി മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമെ,  കേരളത്തിനകത്തും പുറത്തും മതഭൗതിക വിദ്യാഭ്യാസ പദ്ധതികള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന ശൈഖുനായുടെ മരണം സമുദായത്തിന് കനത്ത നഷ്ടമാണ്. 
 
വിദ്യാഭ്യാസ മേഖലക്കു പുറമെ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം മുതല്‍ സമസ്തയുടെ കീഴിലാരംഭിച്ച എം.ഇ.എ. എഞ്ചിനീയറിംഗ് കോളേജ്, സുപ്രഭാതം ദിനപത്രം അടക്കമുള്ള വിവിധ മതഭൗതിക സംരംഭങ്ങളിലെല്ലാം തന്‍റെ ചുമതല ഭംഗിയായി നിര്‍വ്വഹിച്ച അദ്ധേഹം ആധുനിക കാലം ആഗ്രഹിക്കുന്ന അത്യപൂര്‍വ്വ പണ്ഢിത പ്രതിഭയാണ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Related News

കൂടുതൽ വാർത്തകൾ »