21 November Wednesday

എന്‍എസ്എസ് പൊന്നോണം 2017 സമാജത്തില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 10, 2017
മനാമ > കേരള സോഷ്യല്‍ & കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (എന്‍എസ്എസ്) ഓണാഘോഷം വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ 12,13 തീയതികളില്‍ ബഹ്‌റൈന്‍ കേരളീയ സമാജാം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുമെന്ന് കേരള സോഷ്യല്‍ & കള്‍ച്ചറല്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീ.പമ്പാവാസന്‍ നായര്‍, ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
 
വ്യാഴാഴ്ച രാത്രി എട്ടിന് സംഗീതഞ്്ജനും ചലചിത്രപിന്നണിഗായകനുമായ അനു വി കടമ്മനിട്ട അവതരിപ്പിക്കുന്ന 'ദേവരാഗം' സംഗീത പരിപാടിയും അതോടൊപ്പം കാഞ്ചി കാമകോടി ആസ്ഥാന മൃദംഗ വിദ്വാന്‍ പട്ടം നേടിയ കടമ്മനിട്ട മനു വി സുദേവ് നയിക്കുന്ന 'വാദ്യസമന്വയവും' അരങ്ങേറും. 'ദേവരാഗ'ത്തിലൂടെ ക്ലാസികള്‍, സിനിമ നാടക, ഫോക് സംഗീത ഫ്യൂഷന്‍  അനു. വി കടമ്മനിട്ട അവതരിപ്പിക്കുമ്പോള്‍ സഹോദരന്‍ കടമ്മനിട്ട മനു വി സുദേവിന്റെ നേതൃത്വത്തില്‍ ക്ലാസിക്കല്‍ വാദ്യങ്ങളേയ്യും നാട്ടുവാദ്യങ്ങളേയും ഉള്‍പ്പെടുത്തി 'വാദ്യസമന്വയവും അരങ്ങേറും. 
 
മൃദംഗ വിദ്വാന്‍ മാവേലിക്കര മാവേലിക്കര ശങ്കരന്‍കുട്ടിനായരുടെ ശിഷ്യനായ കടമ്മനിട്ട മനു.വി.സുദേവ് ഗണിതശാസ്ത്രത്തില്‍ എംഫില്‍ ബിരുദധാരിയും, ചടയമംഗലം വിവേകാനന്ദ സ്‌കൂള്‍ ഹയര്‍ സെകന്‍ഡറി അദ്ധ്യാപകനുമാണ്. 
 
വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ ഓണസദ്യയും നടക്കും. പാചക വിദഗ്ദ്ധന്‍ ശ്രീഭദ്ര ജയന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഓണസദ്യ ഒരുക്കുന്നത്.  
പ്രശസ്ത പടയണി ആചാര്യനും എഴുത്തുകാരനും അദ്ധ്യാപകനുമായ പ്രൊഫ:കടമ്മനിട്ട വാസുദേവന്‍ പിള്ളയുടെ മക്കളായ ഇരുവരും ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
 
പളുങ്ക്, നീലാംബരി, കുഞ്ചന്‍ നമ്പ്യാര്‍, ഐസക്ക് ന്യൂട്ടണ്‍ തുടങ്ങി ഇരുപതില്‍പരം സിനിമകളിളും ആയിരത്തിലധികം ആല്‍ബങ്ങളിലും പാടിയ അനു മൂന്നു സിനിമകള്‍ക്ക് സംഗീത സംവിധാനവും നിര്‍വ്വഹിച്ചു. മികച്ച നാടക ഗായകനുള്ള കേരളസര്‍ക്കാര്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് രണ്ടു തവണ ലഭിച്ച അനു വി കടമ്മനിട്ടക്ക്  ഇ എം എസ് സാസ്‌കാരികവേദി അവാര്‍ഡ്, തിക്കുറിശ്ശി അവാര്‍ഡടക്കം ഇരുപത്തഞ്ചില്‍പരം അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. രോഗികള്‍ക്ക് രാഗചികിത്സയിലൂടെ സാന്ത്വന മേകുന്നതില്‍  വിദഗ്ദ്ധധനാണ്.
 
 വാദ്യസമന്വയം' പരിപാടിയില്‍ വയലിനില്‍ ജയകുമാര്‍, ഘടത്തില്‍ സജീവ് കണ്ണത്ത്, തബലയില്‍ രാജീവ് മാധവന്‍, ചെണ്ടയില്‍ സന്തോഷ് കൈലാസ്, ഇടക്കയില്‍ വരുണ്‍ വടക്കേക്കര, മദ്ദളത്തില്‍ ശ്രീഹരി ചെറുതാഴ എന്നിവര്‍ അരങ്ങിലെത്തും.
വിവരങ്ങള്‍ക്ക്: 33470200, 36441548, 39134421, 39164732.
പ്രധാന വാർത്തകൾ
Top