17 December Monday

ഇല-ലിപി മിനിക്കഥ മത്സരവിജയികളെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

വിജയികളായ അബ്ദുല്‍ റഷീദ് കെ. വയനാട്, സുധീഷ് വി.എസ് മുണ്ടൂര്‍, ഹഖ് ഇയ്യാട്

റിയാദ് > റിയാദിലെ ചെരാത് സാഹിത്യ വേദി സംഘടിപ്പിച്ച 'ഇല ലിപി' മിനിക്കഥ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. അബ്ദുല്‍ റഷീദ് കെ. വയനാടിന്റെ 'ഏകലവ്യന്‍' എന്ന കഥക്കാണ് ഒന്നാംസമ്മാനം. സുധീഷ് വി.എസ് മുണ്ടൂരിന്റെ 'സമര്‍പണം', ഹഖ് ഇയ്യാടിന്റെ 'ഫ്രിഡ്‌ജ്' എന്നീ കഥകള്‍ രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹമായി. ലിപി പബ്ലിക്കേഷന്‍സുമായി ചേര്‍ന്ന് നടത്തിയ മത്സരത്തില്‍ നൂറ് വാക്കില്‍ കവിയാത്ത രചനകളായിരുന്നു പരിഗണിച്ചത്.

ആകെ ലഭിച്ച 134 കഥകളില്‍ നിന്ന് ജോസഫ് അതിരുങ്കല്‍, നജിം കൊച്ചുകലുങ്ക്, റഫീഖ് പന്നിയങ്കര എന്നിവരടങ്ങുന്ന ജൂറിയാണ് സമ്മാനാര്‍ഹമായ രചനകള്‍ തെരഞ്ഞെടുത്തത്. 5,000 രൂപ വില വരുന്ന പുസ്തകങ്ങളും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന ഒന്നാം സമ്മാനവും 3,000 രൂപ, 1,500 രൂപ വിലക്കുള്ള പുസ്തകങ്ങളും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന രണ്ടും മൂന്നും സമ്മാനങ്ങളും ഡിസംബറില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ചെരാത്, ലിപി പബ്ലിക്കേഷന്‍സ് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


 

പ്രധാന വാർത്തകൾ
Top