16 November Friday

ചികിത്സാ സഹായ ഫണ്ട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

ജിദ്ദ > ജിദ്ദ നവോദയ ബവാദി ഏരിയയിലെ അര്‍ബയീന്‍ യൂണിറ്റ് അംഗമായിരുന്ന പോള്‍സണ് ജിദ്ദ നവോദയ സമാഹരിച്ച സഹായ ഫണ്ട് കൈമാറി.

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് പോള്‍സണ് വലതുകാല്‍ മുറിച്ച് മാറ്റുകയും ഇടതുകാലിനും സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ ചികിത്സക്കായ് നാട്ടില്‍ പോകുകയായിരുന്നു. തൃശൂര്‍ ചാലക്കുടി വല്ലഞ്ചിറ സ്വദേശിയാണ്. നവോദയ സഹായ ഫണ്ട് സി പി ഐ എം  തൃശൂര്‍ ജില്ലാകമ്മറ്റി അംഗം ഡേവിസ് മാസ്റ്റര്‍ പോള്‍സണ്  കൈമാറി.

ചടങ്ങില്‍ എം സ് മൊയ്ദീന്‍, യു കെ പ്രഭാകരന്‍ , മാള ഏരിയ കമ്മറ്റി അംഗങ്ങള്‍ എ എം ബാബു  ആളൂര്‍ സൌത്ത് ലോക്കല്‍ കമ്മറ്റി അംഗം, ബ്രാഞ്ചു സെക്രട്ടറി എം ആര്‍ അനിലന്‍, ബ്രാഞ്ചുഅംഗങ്ങള്‍ ആയ എ വി ഗോപി,പി കെ ഷാജു,എ കെ വേലായുധന്‍, സി ഡി ജോബി എന്നിവരും ജിദ്ദ നവോദയ പ്രവര്‍ത്തകരായ സുനീര്‍ മോങ്ങം, കെ വി മൊയ്ദീന്‍, എം സി അലി (ഇപി) എന്നിവരും പങ്കെടുത്തു.
 

പ്രധാന വാർത്തകൾ
Top