22 November Thursday

എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 7, 2018

ജിദ> കേരളസർക്കാരും ലോക മലയാളമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക മലയാള ദിനാചരണത്തിന്റെ ഭാഗമായി ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക  പരിപാടി അൽമനാർ സ്കൂൾ ടീച്ചറും വനിതാവേദി കൺവീനറുമായ സിനി ടീച്ചർ  ഉദ്ഘാടനം നിർവഹിച്ചു.

ഏരിയാ പ്രസിഡൻറ് കരുണാകരൻ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഏരിയസെക്രട്ടറി അജോ ജോർജ് സ്വാഗതവും ഏരിയ ട്രഷറർ യൂസഫ് നന്ദിയും പറഞ്ഞു. മലയാള ദിനാചരണത്തിന്റെ ഭാഗമായി   എവിടെയെല്ലാം മലയാളി അവിടെ എല്ലാം മലയാളം എന്ന സന്ദേശത്തിന് അടിസ്ഥാനത്തിൽ മലയാളം മിഷൻ അവതരിപ്പിച്ച *ഭൂമി മലയാളം* പ്രതിജ്ഞ കേന്ദ്രകമ്മിറ്റി അംഗം രാജൻ നമ്പ്യാർ സദസ്സിന് ചൊല്ലിക്കൊടുത്തു. രക്ഷാധികാരി സമിതി അംഗം ഗോപി മന്ത്രവാദി പരിപാടിക്ക് ആശംസകളർപ്പിച്ചു. യാമ്പുവിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേളയും , നവോദയ കുടുംബവേദി മധുരം മലയാളം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച കവിതകളും കഥകളും ഡാൻസ് സദസിന് ഏറെ ആസ്വാദക രം ആയിരുന്നു.
 


പ്രധാന വാർത്തകൾ
Top