20 November Tuesday

കുവൈറ്റില്‍ മലയാളി അദ്ധ്യാപിക നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Monday May 7, 2018


കുവൈറ്റ്‌ സിറ്റി>  ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ അധ്യാപിക ഷിലു മേരി സാമുവല്‍ (37) നിര്യാതയായി. യു എല്‍ സി ലോജിസ്റ്റിക് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആലപ്പുഴ കാറ്റാനം കോട്ടപ്പുഴയ്ക്കല്‍ അലക്സി സക്കറിയയുടെ ഭാര്യയാണ്. സ്കൂളിലെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മരണപെട്ട ഷിലു. പത്താം ക്ലാസ് വിദ്യാര്‍ഥിനി അഷ്ന, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആഷിഖ എന്നിവര്‍ മക്കളാണ്. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top