18 November Sunday

ആദര്‍ശവും സംസ്കാരവും; പൊതു സമ്മേളനം 11 ന്

വെബ് ഡെസ്‌ക്‌Updated: Sunday Aug 6, 2017

കുവൈറ്റ് സിറ്റി >  ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ചലനം ത്രൈമാസ ക്യംപയിന്‍റെ ഭാഗമായി ആദര്‍ശവും സംസ്കാരവും എന്ന വിഷയില്‍ സംഘടിപ്പിക്കുന്ന പൊതു സമ്മേളനം ആഗസ്റ്റ് 11 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. സമ്മേളനത്തില്‍ കേരള ഇംഇയ്യത്തുല്‍ ഉലമ (കെജെയു) അസിസ്റ്റന്‍റ് സെക്രട്ടറി ഡോ. ജമാലുദ്ധീന്‍ ഫാറൂഖി മുഖ്യാതിഥിയായിരിക്കും.

ഫഹാഹീല്‍ ഓഫീസില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തി. യോഗത്തില്‍ പ്രസിഡന്‍റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, ജസീല്‍ പുത്തൂര്‍ പള്ളിക്കല്‍, വി,എ മൊയ്തുണ്ണി, അബ്ദുറഹിമാന്‍ അടക്കാനി, സിദ്ധീഖ് മദനി, അബ്ദുല്‍ അസീസ് സലഫി, എന്‍ജി. ഉമ്മര്‍ കുട്ടി, എന്‍ജി. അന്‍വര്‍ സാദത്ത്, സ്വാലിഹ് വടകര എന്നിവര്‍ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top