20 June Wednesday

നവോദയ പ്രവാസി സംഗമം ജൂണ്‍ 17 ന്‌ കോടിയേരി മുഖ്യ അതിഥി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

ദമ്മാം > നവോദയ സാംസ്കാരികവേദിയുടെ 16 വാര്‍ഷികത്തിന്റെ ഭാഗമായി ജൂണ്‍ 17 ന് ഞായറാഴ്ച പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. ജുബൈല്‍ ഹൈവേയിലെ ദ 5 സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രഗല്‍ഭരായ കായിക താരങ്ങള്‍ അണിനിരക്കുന്ന ആര്‍ജന്റീന്‍ ബ്രസീല്‍ സൌഹാര്‍ദ മത്സരം, മലയാള തനിമ വിളിച്ച് പറയുന്ന സാംസ്കാരിക പ്രദര്‍ശനം, ഭക്ഷ്യ് മേള എന്നി ഉണ്ടായിരിക്കുന്നതാണ്. കിഴക്കന്‍ പ്രവിശ്യയില്‍ വ്യത്യസ്ത മേഖലയില്‍ സുത്യര്‍ഹമായ  സേവനം നല്‍കിയവരെ സദസ്സില്‍ വെച്ച് ആദരിക്കുന്നതാണ്. മുന്‍ ആഭ്യന്തര മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രെടരിയുമായ കേടിയെരി ബാലകൃഷ്ണന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും.

പ്രവാസി സംഗമത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.പ്രസിഡണ്ട്‌ പവനന്‍ മൂലക്കീല്‍ അധക്ഷത വഹിച്ച യോഗം രക്ഷാധികാരി ജോര്‍ജ് വര്‍ഗീസ്‌ ഉത്ഘാടനം ചെയ്തു. ഇഎം കബീര്‍ ചെയര്‍മാന്‍ ആയും എം എം നഈം ജനറല്‍ കണ്‍വീനര്‍ ആയും 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു
 

പ്രധാന വാർത്തകൾ
Top