21 November Wednesday

കേളി കലാസാംസ്കാരിക വേദി ലോകമലയാള ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 5, 2018

റിയാദ്> കേരളപ്പിറവി  ദിനത്തോടനുബന്ധിച്  റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ലോകമലയാള ദിനാചരണം സംഘടിപ്പിച്ചു. മലയാളം മിഷന്റെ നേതൃത്വത്തില്‍ ഭൂമി മലയാളം പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്ന് മുതല്‍ നാലുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള മലയാളികളെയെല്ലാം ഭാഗമാക്കി “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോക മലയാള ദിനമായി ആചരിച്ചിരുന്നു.

നവംബര്‍ ഒന്നിന് തിരുവനന്തപുരത്തു വെച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍  ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു.പ്രവാസി മലയാളിയും കവിയുമായ ശ്രീ സച്ചിദാനന്ദന്‍ തയ്യാറാക്കിയ ഭാഷാ പ്രതിജ്ഞ ചൊല്ലിയാണ് ലോകമലയാളി ദിനം ആചരിച്ചത്. കേളി കലാസാംസ്കാരിക വേദി സാംസ്കാരിക കമ്മിറ്റിയുടെയും കേളി കുടുംബവേദി യുടെയും  നേതൃത്വത്തില്‍ എട്ടാമത് കേളി ഫുട്ബാള്‍ മത്സര വേദിയായ റയല്‍ മാഡ്രിഡ് അക്കാഡമി സ്റ്റേഡിയത്തില്‍വെച്ചാണ്  ലോകമലയാള ദിനാചരണം സംഘടിപ്പിച്ചത്. കേളി മുഖ്യ രക്ഷാധികാരി ആക്ടിംഗ്  കണ്‍വീനര്‍ കെ.പി.എം സാദിഖ് ആമുഖ പ്രഭാഷണം നടത്തി. സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ടി.ആര്‍ സുബ്രഹ്മണ്യന്‍ മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

കേളി കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധന്‍ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  കേളി പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാട്,  സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ്‌ കുമാര്‍, ബി.പി.രാജീവന്‍, ജോ.സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, ജോ.ട്രഷറര്‍ വര്‍ഗീസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേളിയുടെ വിവിധ മേഖലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍,കുടുംബവേദി അംഗങ്ങള്‍, കുട്ടികള്‍ മറ്റ് നിരവധിപേരും പരിപാടിയില്‍ പങ്കാളികളായി  പ്രതിജ്ഞ ഏറ്റുചൊല്ലി.


പ്രധാന വാർത്തകൾ
Top