Top
18
Monday, December 2017
About UsE-Paper

ജിദ്ദ നവോദയ സൂര്യകാന്തിനോവ് സാംസ്ക്കാരികോത്സവം

Sunday Nov 5, 2017
വെബ് ഡെസ്‌ക്‌

ജിദ്ദ > ജിദ്ദ നവോദയ കിലോ അഞ്ച് ഏരിയയുടെ നേതൃത്വത്തില്‍ ഏരിയ കണ്‍വെന്‍ഷന്റെ ഭാഗമായി ''സുര്യകാന്തി നോവ്'' എന്നപേരില്‍ സംസ്‌കാരികോത്സവം നടന്നു. ഇടതുപക്ഷ സഹയാത്രികനും കവിയുമായ മുരുകന്‍ കാട്ടാക്കട, അദ്ധേഹത്തിന്റെ തന്നെ രചനയായ ''രക്തസാക്ഷികള്‍'' എന്ന കവിത ചൊല്ലികൊണ്ടാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ചടങ്ങില്‍ ശ്രീ മുരുകന്‍ കാട്ടാക്കടയുടെ ''രക്തസാക്ഷികള്‍'' എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരം മുഹസിന്‍ കാളികാവ് സംവിധാനം ചെയ്ത് നവോദയയുടെ ബാലവേദി കുട്ടികള്‍ അവതരിപ്പിച്ചത് സദസിന്റെ പ്രശംസക്ക് പാത്രമായി.

ശ്രീമതി ഷെല്‍നാ വിജയിന്റെ നേതൃത്വത്തില്‍ ''സുര്യകാന്തി നോവ്'' എന്ന കവിതയുടെ സംഗീത നടന കലാവിരുന്നും, ഒപ്പന, നാടോടി നൃത്തങ്ങള്‍, ഗാന സന്ധ്യ എന്നിവയും ചടങ്ങിന് മാറ്റ് കൂട്ടി.

കിലോ അഞ്ച് ഏരിയ പ്രസിഡണ്ട് നാസ്സര്‍ പോന്മനയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി വി.കെ.റൗഫ്, ജനറല്‍സെക്രട്ടറി നവാസ് വെമ്പായം, പ്രസിഡണ്ട് ഷിബു തിരുവനന്തപുരം, ഏരിയ രക്ഷാധികാരി സലാഹുദ്ധീന്‍ കൊഞ്ചിറാ, ഏരിയ സെക്രട്ടറി സാലി, ട്രഷറര്‍ സെയ്ദ് എന്നിവര്‍ ചടങ്ങിന് അഭിവാദ്യങ്ങള്‍ അര്‍പിച്ചു.ജിദ്ദ നവോദയ സെക്രട്ടറി ആസിഫ് കരുവാറ്റ സ്വാഗതവും ഹാജ നന്ദിയും പറഞ്ഞു.

 

Related News

കൂടുതൽ വാർത്തകൾ »