17 December Monday

കേരളത്തിന്റെ പുനർ നിർമ്മാണത്തിനൊപ്പം പൽപക് കുവൈറ്റും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 4, 2018

കുവൈറ്റ്‌ സിറ്റി> മഹാ പ്രളയത്തിൽ ദുരിതം നേരിട്ട കേരളത്തിന്റെ പുനർ നിർമ്മാണ പ്രക്രിയയിൽ പൽപക് കുവൈറ്റും പങ്കാളിയാക്കുന്നു.

പൽപകിന്റെ നേതൃത്വത്തിൽ പ്രളയത്തിൽ വീട് പൂർണ്ണമായി തകർന്നു പോയ പാലക്കാട് ജില്ലയിലെ കയറാടി വിലേജിലെ വേലായുധൻ മകൾ കനകത്തി ന്റെ വീട്  അഞ്ച് ലക്ഷം രൂപ മുടക്കി പുനർനിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ പുരോഗമിക്കുന്നു.

സംസാര വ്യഗല്യമുള്ള കനകം മതാപിതാകൾക്കും രണ്ടു മക്കൾക്കും ഒപ്പം താമസിച്ചിരുന്ന വീടായിരുന്നു നാടിനെ നടുക്കിയ പ്രളയത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പൂർണമായും തകർന്നു പോയത്.
 


പ്രധാന വാർത്തകൾ
Top