21 November Wednesday

ദുബായ് ടോര്‍ച്ച് ടവറില്‍ തീപിടുത്തം; ആളപായമില്ല

കെ.എൽ. ഗോപിUpdated: Friday Aug 4, 2017

ദുബായ് > ദുബായ് മറീനയിലെ  ടോര്‍ച്ച് ടവറില്‍ തീപിടിത്തം. ദുബായ് മറിനയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന 84 നില കെട്ടിടത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് തീ പിടിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാര്‍പ്പിട സമുച്ചയങ്ങളിലൊന്നാണ് ടോര്‍ച്ച് ടവര്‍.

കനത്ത പുകയില്‍ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെങ്കിലും ആര്‍ക്കും ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങളും കത്തിച്ചാമ്പലായി. കെട്ടിടത്തിന്റെ വിവിധ നിലകളില്‍ തീ പടര്‍ന്നിരുന്നു. പുലര്‍ച്ചെ 3.30ഓടെ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. 

രണ്ടര വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് കെട്ടിടത്തില്‍ തീപിടിക്കുന്നത്. നേരത്തെ 2015 ഫെബ്രുവരിയില്‍ കെട്ടിടത്തിന് തീപിടിച്ചിരുന്നു. എന്നാല്‍ കാര്യമായ അപകടങ്ങള്‍ ഉണ്ടായിരുന്നില്ല.

 

പ്രധാന വാർത്തകൾ
Top