14 November Wednesday

ബഹറൈന്‍ കേരളീയ സമാജം മെയ്ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Friday May 4, 2018



മനാമ>ബഹ്‌റൈന്‍ തൊഴില്‍ സാമൂഹിക വകുപ്പ് ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്റെ രക്ഷകര്ത്വത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച മെയ്ദിനാഘോഷം തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആരോഗ്യം ,ട്രാഫിക് ബോധവത്കരണ ക്ലാസുകളും കലാ കായിക മത്സരങ്ങളും അരങ്ങേറി. പ്രവാസി ക്ഷേമനിധി നോര്ക റൂട്‌സ് കൌണ്ടറുകളും  തൊഴിലാളികള്‍ക്ക് അംഗത്വം എടുക്കുന്നതിനും സംശയ നിവാരണത്തിനുമായി നോര്‍ക്ക അദാലത്തും പ്രവര്‍ത്തിച്ചു.

ചലച്ചിത്ര ഗാനം, മിമിക്രി, ചിത്രകല മത്സരങ്ങളില്‍ നിരവധിപേര്‍ പങ്കെടുത്തു. കബഡി വടംവലി മത്സരങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

സമാപന സമ്മേളനത്തില്‍ ബഹ്‌റൈന്‍ തൊഴില്‍ സാമൂഹിക വകുപ്പ് അസിസ്റ്റണ്‍്‌റ് അണ്ടര്‍ സെക്രട്ടറി ഡോ: അന്‍സാരി മുഖ്യാതിഥിയും ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് വിശിഷ്ടാതിഥിയും ആയിരുന്നു.



തൊഴിലാളികള്‍ക്കായി നിശബ്ദ സേവനം നടത്തുന്നു കെ പി കുമാരന്‍ , പുരുഷോത്തമന്‍, ബാബു ചിറമേല്‍ എന്നിവരെ  സമാജം ചടങ്ങില്‍ ആദരിച്ചു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ അനീഷിനെ പ്രത്യേക പുരസ്‌കാരവും നല്‍കി ആദരിച്ചു.

ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു തുടര്‍ന്ന് പയ്യന്നൂര്‍ സഹൃദയവേദിയുടെ നാടന്‍ പാട്ടും ഉണ്ടായിരുന്നു റഫീക്ക് അബ്ദുള്ള കണ്‍ വീനറും വര്‍ഗീസ് ജോര്‍ജ്ജ് ജോയിന്റ് കണ്‍ വീനരുമായ കമ്മിറ്റിയാണ് മെയ്ദിനാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കലാമത്സരങ്ങള്‍ക്ക് മനോഹരന്‍ പാവറട്ടിയും ഫാത്തിമ ഖമ്മീസും കായിക മത്സരങ്ങള്‍ക്ക് രാജേഷ് കൊടോത്തും നേതൃത്വം നല്‍കി.

 

പ്രധാന വാർത്തകൾ
Top