22 November Thursday

അഭിമന്യുവിന്റെ കൊലപാതകം: ജിദ്ദ നവോദയ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

ജിദ്ദ > മഹാരാജാസ് കോളേജില്‍ എസ്‌ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് കാപാലികരാല്‍ കൊല്ലപെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ മരണത്തില്‍ ജിദ്ദ ‌നവോദയ  ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തി. തീവ്രവാദ വര്‍ഗ്ഗീയ സംഘടനകളുടെ അക്രമ രാഷ്ട്രീയത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട് എന്ന് ഷറഫിയ ഏരിയ പ്രസിഡന്റ് സലീം ഒറ്റപ്പാലം പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ഷറഫിയ ഏരിയ കമ്മിറ്റി അംഗം സെയ്ദ്ദ് കുട്ടായി യോഗത്തില്‍ വായിച്ചു. ചടങ്ങില്‍ ഹസ്സന്‍ ഭായി, സി.സി. സെക്രട്ടറി ജഗന്നാഥന്‍ ഷറഫിയ വെസ്റ്റ് യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ത്യപ്പനച്ചി എന്നിവര്‍ സംബന്ധിച്ചു.




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top