Top
18
Monday, December 2017
About UsE-Paper

സംസ്കൃതി പ്രഭാഷണ പരമ്പരയില്‍ ഡോ: സുനില്‍ പി ഇളയിടം സംസാരിക്കും

Friday Dec 1, 2017
വെബ് ഡെസ്‌ക്‌

ദോഹ > ഖത്തര്‍ സംസ്കൃതി നടത്തിവരാറുള്ള  പ്രഭാഷണ പരമ്പരയുടെ 22ആം അധ്യായത്തില്‍ സുപ്രസിദ്ധ പ്രഭാഷകനും ചിന്തകനുമായ  ഡോ: സുനില്‍ പി ഇളയിടം 'ദേശീയതയുടെ മാനങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നു.

സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ ഡിസംബര്‍ 1നു വെള്ളിയാഴ്ച വൈകുന്നേരം 6:30നു  പരിപാടി ആരംഭിക്കുമെന്ന് സംസ്കൃതി പ്രസിടണ്ട് എ കെ ജലീല്‍, ജനറല്‍സെക്രട്ടറി കെ കെ ശങ്കരന്‍  എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.