23 April Monday

നാ‌ല്പ‌ത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ: പ്രവാസി കുഴഞ്ഞു വീണ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

കുവൈറ്റ് സിറ്റി > 40 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രവാസി കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ മയ്യിൽ സ്വദേശി അബ്ദുൽ ഹമീദ് എം പി യാണ് മരിച്ചത്.   ഭാര്യ ഫാത്തിമ ഇന്നലെ ജുമുഅ നമസ്കാരം കഴിഞ്ഞു മുറിയിൽ തിരികെയെത്തിയപ്പോൾ അബ്ദുൽ ഹമീദിനെ കുഴഞ്ഞു വീണ നിലയിൽ കാണുകയായിരുന്നു .

കുവൈറ്റ് സാൽമിയ ഇന്ത്യൻ ജൂനിയർ സ്കൂളിന് സമീപത്തു ഷംസീറ ഹോട്ടൽ ഉടമയാണ് ഇദ്ദേഹം. ഇന്നു വൈകിട്ട്  നാട്ടിലേക് പോകാനിരിക്കുകയായിരുന്നു അബ്ദുൽ ഹമീദ് . സംഭവം കണ്ട് ബോധരഹിതയായതിനെ തുടർന്ന് ഫാത്തിമയെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . അബ്ദുൽ ഹമീദിന്റെ മൃതദേഹം ഫർവ്വാനിയ മോർച്ചറിയിലേക്ക്‌ മാറ്റി. മക്കൾ ഷംസീറ , ഷംസാദ്.

 

പ്രധാന വാർത്തകൾ
Top