Top
25
Sunday, June 2017
About UsE-Paper

കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ കുവൈത്ത് ചാപ്റ്റര്‍ രൂപീകരിച്ചു

Tuesday Jan 10, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി> രാഷ്ട്രീയ ജാതിമത വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാ ലോകമെങ്ങും ഉള്ള മലയാളി  പ്രവാസികള്‍ക്കുമായി  ഒരു  സംഘടന എന്ന പ്രഖ്യാപനവുമായി'കേരള പ്രവാസി കുവൈത്ത് ചാപ്റ്റര്‍ വാട്സാപ്പ് അഡ്മിന്മാരും കൂട്ടായ്മയിലെ കുവൈത്തിലെ  അംഗങ്ങളും ചേര്‍ന്ന് കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ചു.

32 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന 3000 അംഗങ്ങളുള്ള വാട്സാപ്പ് കൂട്ടായ്മയുടെ പ്രഥമ യോഗമാണ് കുവൈത്തില്‍ നടന്നത്. ഇതോടനുബന്ധിച്ച് ജനുവരി 20 നു ഒമാനിലും തുടര്‍ന്ന് എല്ലാ രാജ്യങ്ങളിലും മീറ്റിംഗുകള്‍ വിളിക്കും.

2015 'പ്രവാസിക്ക് ഒരു കൈത്താങ്ങ്' എന്ന വാട്സാപ്പ് കൂട്ടായ്മയാണ് സംഘടനയുടെ ആദി രൂപം.  തുടര്‍ന്ന്  2017 ഒക്ടോബറില്‍ ആരംഭിച്ച കേരള പ്രവാസി വാട്സാപ്പ് കൂട്ടായ്മ 60 ദിവസങ്ങള്‍ കൊണ്ട് 32 രാജ്യങ്ങളിലെ 3000  മലയാളി പ്രവാസികളെ കണ്ടെത്തി 13 വാട്സാപ്പ്  ഗ്രൂപ്പുകളായി വളര്‍ന്നു.

പ്രവാസ ലോകത്തെ  പ്രവാസികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക, പ്രവാസി പുനരധിവാസ പദ്ധതികള്‍ക്കായി പ്രവാസികള്‍ തന്നെ തയ്യാറാക്കുന്ന രൂപരേഖ അധികാരികള്‍ക്ക് സമര്‍പ്പിക്കുക, കേരള  പ്രവാസികളുടെ ഉന്നമനത്തിനു നോര്‍ക്ക വകുപ്പിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്നിവയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ .മുബാറക്ക് കാമ്പ്രത്ത് ,കോശി അലക്സാണ്ടര്‍,റെജി ചിറയത്ത് ,സെലിന്‍ ഫെര്‍നാണ്ടസ്,ശോഭ നായര്‍,സീനു മാത്യു,സൂസന്‍ മത്തായി,അനില്‍ ആനാട്,റോസ് മേരി,റഷീദ് പുതുക്കുളങ്ങര എന്നിവരാണ് ഭാരവാഹികള്‍ .