23 September Sunday

ബ്രിട്ടന് കലയുടെ കൈനീട്ടമായി'വിഷുനിലാവ്' ഏപ്രില്‍ 14ന്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 11, 2018

ലണ്ടൻ> യുകെ മലയാളികൾക്ക്‌ വിഷു ആഘോഷത്തിനായി സേവനം യുടെ ഒരുക്കുന്ന വിഷുനിലാവ്‌ ഏപ്രിൽ 12ന്‌ ഗ്ലോസ്‌റ്ററിൽ അറങ്ങേറും

സേവനം യുകെ ആദ്യമായി ഒരുക്കുന്ന സംഗീതനൃത്ത സന്ധ്യയാണ് വിഷുനിലാവ്. യുകെയിലെ ഏറ്റവും പ്രഗത്ഭരായ ഗായകര്‍ അനശ്വരനായ ജോണ്‍സണ്‍ മാഷിന്റെ ഗാനങ്ങള്‍ ആലപിക്കും. .

യുക്മ ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗറിലും, ഐഡിയ സ്റ്റാര്‍ സിംഗറിലും പങ്കെടുത്ത് വിജയിച്ച പ്രശസ്തരായ ബോളിവുഡ് നൃത്ത ഗ്രൂപ്പ് ദേശി നാച്ചാണ് വേദിയില്‍ നൃത്തത്തിന്റെ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുന്നത്.

ജോസ് ജെയിംസ്, ഹെലന്‍ റോബര്‍ട്ട്,  സോണി ജോസഫ് കൊട്ടുപള്ളി,ദീപക് യദീന്ദ്രദാസ്, ലെക്‌സി അബ്രഹാം,  ശ്രീകാന്ത് എന്‍ നമ്പൂതിരി,സിബി ജോസഫ്,റെമിസ് സ്വിന്‍ഡണ്‍,വിനു ജോസഫ്, അനു എന്നിവരാണ്‌ വിഷു നിലാവിൽ പങ്കെടുക്കുന്ന ഗായകർ.

ഗ്ലോസ്റ്റര്‍ ക്രിപ്റ്റ് സ്‌കൂളിലാണ് സേവനം യുകെ വിഷുനിലാവിന് അരങ്ങുണരുക. വിഷുനിലാവിലേക്ക്‌ എല്ലാ മലയാളികളെയും, കലാസ്വാദകരെയും സേവനം യുകെ ക്ഷണിച്ചു. വിഷുനിലാവിന്റെ ടിക്കറ്റുകള്‍ക്കായി സേവനം യുകെ ഭാരവാഹികളെ ബന്ധപ്പെടണം.
 

പ്രധാന വാർത്തകൾ
Top