18 November Sunday

മെല്‍ബണ്‍ എസ്സന്‍സ് മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് ആഗസ്റ്റ് 13 ന്

എബ്രഹാം പൊയ്ക്കാട്ടില്‍Updated: Friday Jul 28, 2017

മെല്‍ബണ്‍ > എസ്സന്‍സ് മെല്‍ബണ്‍  സംഘടിപ്പിക്കുന്ന  “മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് 17” ക്വിസ് ഷോ ആഗസ്റ്റ് 13 ന് നടക്കും. ഹെയ്ഡല്‍ബെര്‍ഗിലെ ബെല്‍ഫീല്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ വൈകിട്ട് നാലിനാണ് മത്സരം.

കുട്ടികളില്‍ ശാസ്ത്രചിന്തയുടെ വിത്തുപാകുകയും ശാസ്ത്രപ്രതിഭാസങ്ങളുടെ സാരം അറിയാന്‍ പ്രചോദനം നല്‍കുകയും ചെയ്യുക എന്നതാണ്  ക്വിസ് ഷോയിലൂടെ എസ്സന്‍സ് ലക്ഷ്യമിടുന്നത്. ഒരു പ്രശ്നോത്തരി എന്നതിലുപരി കാണികളെക്കൂടി ഉള്‍പ്പെടുത്തി ഓഡിയോ വിഷ്വല്‍സ് പരമാവധി ഉള്‍ക്കൊള്ളിച്ചുകൊണ്ട്  വ്യത്യസ്ഥമായ ഒരനുഭവം പ്രദാനം ചെയ്യുന്ന വിധത്തിലാണ്  പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. മാസ്റ്റര്‍മൈന്‍ഡ് 17’ന്റെ ജൂനിയര്‍ സീനിയര്‍ ലെവല്‍ വിജയികള്‍ക്ക്   500 ഡോളര്‍ വീതം ക്യാഷ് അവാര്‍ഡിനൊപ്പം വിവിധ  വിവിധ സ്ഥാപങ്ങള്‍ നല്കുന്ന സമ്മാനങ്ങളും ലഭിക്കും.  രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങളും www.essense.org.au എന്ന വെബ്സൈറ്റില്‍ ലഭിക്കും.

പ്രധാന വാർത്തകൾ
Top