24 October Wednesday

അഭിമന്യു ലൈബ്രറിയിലേക്ക്‌ നവോദയ ബ്രിസ്‌‌ബെണിന്റെ 300 പുസ്‌തകങ്ങൾ

എബി പൊയ്ക്കാട്ടിൽUpdated: Saturday Sep 22, 2018

ബ്രിസ്‌ബെൺ> മഹാരാജാസ്‌ കോളേജിൽ എസ്‌ഡിപിഐക്കാർ കുത്തിക്കൊന്ന എസ്‌എഫ്‌ഐ നേതാവ്‌  അഭിമന്യുവിന്റെ സ്മരണാർത്ഥം കേരളത്തിൽ തുടങ്ങുന്ന ലൈബ്രറിക്കായി ഓസ്‌ട്രേലിയയിൽ നിന്ന്‌ പുസ്‌തകമെത്തും. 

നവോദയ ഓസ്ട്രേലിയയുടെ ക്യൂൻസ് ലാന്റ് സംസ്ഥാന ഘടകമായ നവോദയ ബ്രിസ്ബൻ ഓസ്ടേലിയയിൽ ജൂലൈ 14 മുതൽ ആഗ്സ്റ്റ് 13 വരെ ഒരു മാസമാണ്‌ പുസ്‌തകം ശേഖരിച്ചത്‌. നവോദയ അംഗങ്ങളിൽ നിന്നും അഭ്യൂദയകാംക്ഷികളിൽ നിന്നുമായി 300 പുസ്തകങ്ങൾ ശേഖരിച്ചു. ഈ മാസം അവസാനത്തോടെ വട്ടവട പഞ്ചായത്ത് അധികൃതർക്ക്  ഇവ കൈമാറും.

പുസ്തകങ്ങൾ സംഭാവന നൽകിയ പ്രിയ സുഹൃത്തുക്കൾക്ക് നവോദയ ബ്രിസ്ബൻ പ്രസിഡന്റ് റിജേഷും സെക്രട്ടറി മഹേഷും നന്ദി അറിയിച്ചു.


 


പ്രധാന വാർത്തകൾ
Top