19 November Monday

മെൽബൺ സെന്റ്‌ തോമസ് യാക്കോബായ സുറിയാനി ഓർത്തഡോസ് പള്ളിയുടെ സ്ഥാപകദിനവും മാർത്തോമാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും

എബി പൊയ്‌ക്കാട്ടിൽUpdated: Saturday Apr 7, 2018

മെൽബൺ > സെന്റ്‌ തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയുടെ സ്ഥാപകദിനവും മാർത്തോമാ ശ്ലീഹായുടെ ഓർമ്മയും വി ഗീവർഗീസ് സഹദായുടെ ഓർമ്മയും സംയുക്തമായി ഏപ്രിൽ 14 ,15 (ശനി,ഞായർ ) ദിവസങ്ങളിൽ ആഘോഷിക്കുന്നു.

ശനിയാഴ്ച വൈകുന്നേരം 6ന്‌ വികാരി ഫാ. എൽദോ വലിയപറമ്പിൽ കൊടി ഉയർത്തും.  തുടർന്ന് സന്ധ്യാ പ്രാർത്ഥന, വചനശുശ്രൂഷ, ആശീർവാദം എന്നിവ നടക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30ന് പ്രാർത്ഥനയോടുകൂടി വിശുദ്ധ കുർബാനയ്ക്ക് ഉൃ മാത്യൂസ് മാർ അന്തീമോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. വി കുർബാനയോടനുബന്ധിച്ച്‌ ഇടവകയിൽ ആരംഭിക്കുന്ന ന്യൂസ് ലെറ്റർ 'സെന്റ്‌ തോമസ് വോയ്‌സ്' അദ്ദേഹം പ്രകാശനം ചെയ്യും.

പ്രദക്ഷിണത്തോടനുബന്ധിച്ചുള്ള നേർച്ച സദ്യയോടുകൂടി പെരുന്നാൾ സമാപിക്കും. സെക്രട്ടറി സനിൽ ജേക്കബ്, ട്രസ്റ്റീ ജോബി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഇടവകയുടെ മാനേജിങ് കമ്മിറ്റിയും ഭക്തസംഘടന പ്രവർത്തകരും പെരുന്നാൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top