23 July Monday

കലാവേദിയുടെ തട്ടകത്തു കാലാന്തരം നാടകം അരങ്ങേറി

ജോസ് കാടാപുറംUpdated: Friday Nov 17, 2017


ന്യൂയോര്‍ക്>കലാവേദിയുടെ ഫണ്ട് റെയിസിംഗ് പ്രോഗ്രാമിനോടനുബന്ധിച്ച് കാലാന്തരം എന്ന നാടകം നടത്തി. സാഹിത്യപ്രവര്‍ത്തകനും നടനുമായ മനോഹര്‍ തോമസ്സ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിന്റെ കഥ തുടങ്ങുന്നത് കേരളത്തിലെ ഒരു ഗ്രാമത്തില്‍ ആണെങ്കിലും പതിവുപോലെ കഥ പ്രവാസ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥത്തിലേക്കു നമ്മെ കൊണ്ടുപോകുന്നു .

ഇല്ലാകഥകളുടെ പേരില്‍ ക്രൂശിക്കപ്പെടുന്നു വൈദ്യരുടെ നൊമ്പരങ്ങളുടെ കഥയാണ് കാലാന്തരം . വൃദ്ധനായ പിതാവിന്റെ റോള്‍ അഭിനയിക്കുന്ന മനോഹര്‍ തോമസ് തന്നെയാണ് നാടകത്തിന്റെ രചനയും സംവി ധാനവും നിര്‍വഹിച്ചിരിക്കുന്നത് .പട്ടിപിടുത്തകാരന്‍ കുഞ്ഞാണ്ടിയായി അഭിനയിക്കുന്ന ജോയ് ജോര്‍ജ് കള്ളുകുടിയനായ അലക്സ് അബ്രാഹം പുല്ലാനപ്പിള്ളി വൈദ്യരുടെ മകനായി അഭിനയിക്കുന്ന ജെനന്‍  ജേക്കബ് എന്നിവര്‍ മികച്ച അഭിനയം തന്നെ കാഴ്ചവച്ചു .
 

പ്രധാന വാർത്തകൾ
Top