Top
17
Tuesday, October 2017
About UsE-Paper

യാത്രയയപ്പ് നല്‍കി

Tuesday Sep 19, 2017
വെബ് ഡെസ്‌ക്‌

കോബാര്‍> നീണ്ട കാലത്തെ പ്രവാസ ജീവിതത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന നവോദയ കുടുംബവേദി കോബാര്‍ ബയോണി കമ്മിറ്റി അംഗം ശ്രീധര്‍ ശ്രീലകത്തിന് യാത്രയയപ്പ് നല്കി. യൂണിറ്റിന്റെയും കോബാര്‍  മേഖല കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു യാത്രയയപ്പ്. ബയോണി ഓഫീസില്‍ നടന്ന ചടങ്ങില്‍
യൂണിറ്റ് സെക്രട്ടറി നാസര്‍ ഹംസ സ്വാഗതം പറഞ്ഞു.  യൂണിറ്റ് പ്രസിഡന്റ് രത്‌നാകരന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ നവോദയ കേന്ദ്ര പ്രസിഡന്റ് പവനന്‍ മൂളിക്കല്‍ ഏരിയ സെക്രട്ടറി ഷമല്‍ ഷാഹുല്‍ മേഖലാ കണ്‍വീനര്‍ ഷിജു ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീധര്‍ ശ്രീലകം നന്ദി പ്രസംഗം നടത്തി.

 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!