25 September Tuesday

മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ (mmf) ഓണഘോഷത്തിന് ചലച്ചിത്ര താരം അജു വര്‍ഗ്ഗീസ് മുഖ്യാതിഥിയാകും

എബി പൊയ്ക്കാട്ടില്‍Updated: Wednesday Jul 26, 2017

മെല്‍ബണ്‍ > ആസ്‌ട്രേലിയയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായ മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ (mmf) 'ഓണം 2017' ല്‍ മുഖ്യാതിഥിയായി ചലച്ചിത്ര നടന്‍ അജുവര്‍ഗ്ഗീസ് പങ്കെടുക്കും. mmf ന്റെ സ്ഥിരം വേദിയായ സ്പ്രിംഗ് വെല്‍ ടൗണ്‍ ഹാളില്‍ 2017 ആഗസ്റ്റ് 26 നാണ്‌ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതല്‍ ചിത്രരചന, കളറിംഗ്, 11 നു 'വടംവലി മാമാങ്കം', ആം റസ്ലിംഗ്, ഉച്ചയ്ക്ക് 12:30 മുതല്‍ വിഭവ സമൃദ്ധമായ തനി നാടന്‍ കേരളീയ ഓണസദ്യ, ലൈവ് ഗാനമേള എന്നിവയും  3 മണി മുതല്‍ സാംസ്‌കാരിക സമ്മേളനം ആരംഭിക്കും. വിവിധ കലാ, സാമൂഹിക, രാഷ്ടീയ, സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. 3:30 മുതല്‍  നൃത്തനൃത്ത്യങ്ങള്‍, കോമഡി ഷോ;ഗാനമേള എന്നിവയും വേദിയില്‍ അരങ്ങേറും. അന്വഷണങ്ങള്‍ക്ക്, ജെയ്‌സണ്‍: 0435844721, ഷാജിവര്‍ഗ്ഗീസ്: 040865790, അജി പുനലൂര്‍: 0401426932.                   


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top