19 December Wednesday

തണൽ ചാരിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 4, 2018

ജിദ്ദ:തണൽ ചാരിറ്റി അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ഗോപി നെടുങ്ങാടി സംസാരിക്കുന്നു.

 ജിദ്ദ> തണൽ ചാരിറ്റി അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുരോഗവും അപകടവും കൊണ്ട് ജീവിത സാഹചര്യങ്ങളിൽ ആശയറ്റു പോയവർക്ക് ആവശ്യമായ സഹായം എത്തിച്ച് ശുഭാപ്തി വിശ്വാസം പകർന്ന് നൽകുന്ന തണൽ ചാരിറ്റി യുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് മേധാവി ഡോ: ആലുങ്ങൽ മുഹമ്മദ് പറഞ്ഞു. ഗഫൂർ ചുങ്കത്തറതണൽ ചാരിറ്റി പ്രവർത്തനം വിശദീകരിച്ചു ചെയർമാൻ ബാവ പേങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു.

തണൽ ചാരിറ്റി യിൽ നിന്നും പ്രതിമാസം നൽകുന്ന സാമ്പത്തിക സഹായത്തിന്റെചെക്ക് ഡോ: ആലുങ്ങൽ അഹമ്മദിൽ നിന്ന് ഷാനവാസ് സ്നേഹകൂട് ഏറ്റുവാങ്ങി .അൽ അബീർ മെഡിക്കൽ ഗ്രൂപ് തണൽ ചാരിറ്റി സഹകരണത്തോടെ അഞ്ഞൂറ് പേർക്ക് നൽകുന്ന സ്പെഷൽ ഡിസ്കൗണ്ട് കാർഡിന്റെ വിതരണം ജലീൽ ആലുങ്ങൽ ബാബു വെള്ളിലക്ക് കൈമാറി. തണൽ ചാരിറ്റിഹജ് വാളണ്ടിയർ സേവനത്തിന്റെ പ്രശംസ പത്രം റഷീദ് കൊളത്തററഫീഖ് വളപുരത്തിന് നൽകി ജീവകാരുണ്യ പ്രവർത്തനത്തിന് മികച്ച നേതൃത്വം നൽകുന്ന സഹദ് കർണ്ണാടകക്ക് ഇബ്രാഹീം ഷംനാട് ഉപഹാരം നൽകി ഹഖ് തിരൂരങ്ങാടി ജുമൈല അബു ഗോപി നെടുങ്ങാടി സി എം അഹമ്മദ്  അലി ബാപ്പു കോട്ടക്കൽ മുതലായവർ ആശംസയർപ്പിച്ചു ചീഫ് കോഡിനേറ്റർഷാനവാസ് മാസ്റ്റർ സ്വാഗതവും മുസ്തഫ തൃത്താല നന്ദിയും പറഞ്ഞു
 


പ്രധാന വാർത്തകൾ
Top