23 July Monday

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018

കുവൈറ്റ് സിറ്റി >ഫ്രണ്ട്‌സ് ഓഫ്  കണ്ണുര്‍ കുവൈറ്റ് എക്‌സ്പാട്‌സ് അസോസിയേഷന്‍ (ഫോക്ക്) ഷിഫാ  അല്‍  ജസീറ  മെഡിക്കല്‍  സെന്റര്‍  ഫാഹഹീലുമായി ചേര്‍ന്ന് സൗജന്യ  മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിച്ചു.   മെഡിക്കല്‍  ക്യാമ്പ് ഷിഫാ മെഡിക്കല്‍  സെന്റര്‍  ഡെപ്യൂട്ടി  ജനറല്‍  മാനേജര്‍  ശ്രീമതി  സിന്ധു അജിത്   ഉദ്ഘാടനം ചെയ്തു.  ഔദ്യോഗിക  ചടങ്ങിന്  ഫോക്ക്  ജനറല്‍  സെക്രട്ടറി   സേവിയര്‍ ആന്റണി  അധ്യക്ഷത  വഹിച്ചു.

ഫോക്ക്  വൈസ്  പ്രസിഡന്റ്  അനൂപ് കുമാര്‍, വനിതാവേദി ചെയര്‍പേഴ്‌സണ്‍  ലീന  സാബു  എന്നിവര്‍  ആശംസകള്‍  അറിയിച്ചു.   ചാരിറ്റി  സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും ട്രെഷറര്‍ വിനോജ്  നന്ദിയും  അറിയിച്ചു. മെഡിക്കല്‍  ക്യാമ്പില്‍  നിരവധി  ആളുകള്‍  പങ്കെടുത്തു

 

പ്രധാന വാർത്തകൾ
Top