18 November Sunday

ഐസിബിഎഫ് - ആസ്റ്റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 30, 2017

ദോഹ > ഇന്ത്യന്‍ എംബസ്സി ഇന്ത്യന്‍ കമ്മ്യുണിറ്റി ബെനവലന്റ് ഫോറം സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് അല്‍കോര്‍ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടക്കുന്നതാണ്. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചവരെ നീണ്ടുനില്‍ക്കും.

അല്‍ക്കോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരതി എന്ന സാംസ്‌കാരിക സംഘടനയുടെയും  അല്‍ കോറിലെ  ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിന്റെയും സഹകരണത്തോടെയാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിനു ആവശ്യമായ മരുന്നുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ആസ്റ്ററിനു പുറമെ വെല്‍കെയര്‍ ഫാര്‍മസീസ് ഗ്രുപ്പ് ആണ്. അല്‍കോര്‍ പ്രദേശത്ത് ജോലി ചെയ്യുന്ന മത്സ്യതൊഴിലാളികള്‍ക്കും വീടുകളിലും ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ക്കും വിവിധ കമ്പനി തൊഴിലാളികള്‍ക്കും  ക്യാമ്പിന്റെ  പ്രയോജനം ലഭിക്കുമെന്ന് ഐസിബിഎഫിന്റെ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ ഒമ്പതു മണിക്ക് ഇന്ത്യന്‍ അംബാസഡര്‍  പി. കുമരന്‍ നിര്‍വ്വഹിക്കുന്നതാണ്. ആസ്റ്റര്‍ ഗ്രുപ്പ് സി.ഇ.ഒ. ഡോക്ടര്‍ സമീര്‍ മൂപ്പന്‍, ഐ.സി.ബി.എഫ്. കോര്‍ഡിനേറ്റിങ് ഓഫീസര്‍  ഡോക്ടര്‍ മുഹമ്മദ് അലീം, ഐ.സി.സി. പ്രസിഡണ്ട് മിലന്‍ അരുണ്‍, ഐ.സി.ബി.എഫ്. പ്രസിഡന്റ് ഡേവിസ് ഇടക്കളത്തൂര്‍, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയര്‍മാന്‍ കരീം അബ്ദുല്ല തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.



 

പ്രധാന വാർത്തകൾ
Top