15 November Thursday

'മഴവില്ല് 2017': ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 19, 2017

കുവൈറ്റ് സിറ്റി > കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ശിശുദിനത്തിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച മഴവില്ല് 2017 ചിത്ര രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നവംബര്‍ 10 ന് റിഗ്ഗായ് അല്‍ജവഹറ ഗേള്‍സ്  സ്‌കൂളില്‍ വെച്ച് നടന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ഭാവന്‍സ് സ്‌കൂള്‍ മഴവില്ല് 2017 ട്രോഫി കരസ്ഥമാക്കി.
 
സീനിയര്‍ വിഭാഗത്തില്‍ നേഹ ജിജു (ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ ), ജൂനിയര്‍ വിഭാഗത്തില്‍ ദിയ മറിയം ജോണ്‍  (ഭാവന്‍സ്), സബ് ജൂനിയര്‍ വിഭാഗത്തില്‍ ഹരിശങ്കര്‍ സജിത്ത് (ഭാവന്‍സ്), കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ ശ്രീശിവാനി ശ്രീജിത്ത്  (ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍) എന്നിവര്‍ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്തിഗത സ്വര്‍ണ്ണമെഡല്‍ ജേതാക്കളായി.
 
സീനിയര്‍ വിഭാഗത്തില്‍ നന്ദകൃഷ്ണന്‍ മുകുന്ദന്‍ (ഭാവന്‍സ്) രണ്ടാം സ്ഥാനവും, സ്വഛന്ദ റോയ് മാത്യു  (ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ഏഞ്ചല്‍ മേരി തോമസ്  (ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍) രണ്ടാം സ്ഥാനവും, കാവ്യ സന്ധ്യ ഹരി  (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, അമ്മാന്‍) മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ പുണ്യ പ്രജീഷ് (ഭാവന്‍സ്) രണ്ടാം സ്ഥാനവും ഡെറിക് മാറ്റ്‌ലി (ഡോണ്‍ ബോസ്‌കോ) മൂന്നാം സ്ഥാനവും നേടിയപ്പോള്‍ കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ അക്ഷയ ശ്രീരാം  (ഭാവന്‍സ്) രണ്ടാം സ്ഥാനവും, ജോണ്‍ ജോസി  (സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കൂടാതെ ഓരോ വിഭാഗങ്ങളിലേയും മികച്ച രചനകള്‍ക്കുള്ള സമ്മാനങ്ങളും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കല കുവൈറ്റ് വെബ്സൈറ്റില്‍ (www.kalakuwait.com) ലഭ്യമാണ്.
 

 

പ്രധാന വാർത്തകൾ
Top