19 June Tuesday

മട്ടന്നൂരും ശബരീഷും സംഘവും ഡബ്ലിനില്‍, സംഗീത ഫ്യൂഷന്‍ നൈറ്റ് മൂന്നിന്

വെബ് ഡെസ്‌ക്‌Updated: Friday Feb 2, 2018

ഡബ്ലിന്‍> അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനായി കലാ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ഒരുക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റില്‍ പങ്കെടുക്കാനായി തായമ്പക വാദകന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ,വയലിന്‍ വിദഗ്ധന്‍ ശബരീഷ് പ്രഭാകറുമടങ്ങുന്ന സംഘം ഡബ്ലിനിലെത്തി. ഫെബ്രുവരി 3 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് താലയിലെ ഫിര്‍ഹൌസിലുള്ള സൈന്റോളജി കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍(പഴയ വിക്ടറി സെന്റര്‍) വച്ചാണ് സംഗീതോത്സവം.

അയര്‍ലണ്ടില്‍ പുതുതായി രൂപം കൊണ്ട ‘സൂപ്പര്‍ ഡൂപ്പര്‍ ക്രീയേഷന്‍സ്’ എന്ന എന്റര്‍ടൈന്റ്‌മെന്റ് കമ്പനിയുമായി ചേര്‍ന്നാണ്  ഈ മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിക്കുന്നതെന്ന്‍ ‘മലയാളം’ ഭാരവാഹികള്‍ അറിയിച്ചു. പ്രവാസ ജീവിതത്തിലും കലയെയും സംസ്‌കാരത്തെയും എന്നും ഐറിഷ് മലയാളികളോടൊപ്പം ചേര്‍ത്തു പിടിച്ചു നടത്താന്‍ മുന്നിട്ടുനിന്നിട്ടുള്ള ‘മലയാളം’ സംഘടനയുടെ ഈ പുതുമയാര്‍ന്ന ഉദ്യമത്തിലേക്കു നല്ലവരായ എല്ലാ മലയാളികളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു

പ്രധാന വാർത്തകൾ
Top