13 November Tuesday

മലയാളം മിഷൻ ഫുജൈറ മേഖലാ പ്രവർത്തനത്തിന് തുടക്കമായി; പ്രവേശനോത്സവം സുജ സൂസൻ ജോർജ്‌ ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 3, 2018

ഫുജൈറ > കേരള സർക്കാർ സാംസ്കാരികവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മലയാളം മിഷൻ ഫുജൈറ മേഖലാ പ്രവർത്തനത്തിന് ഔദ്യോഗികമായ തുടക്കംകുറിച്ചുകൊണ്ട് മാർച്ച്‌ 30 വെള്ളിയാഴ്ച വൈകിട്ട്‌ ഏഴിന്‌ ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറയിൽ പ്രവേശനോത്സവം നടത്തി.

മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.  സുജ സൂസൻ ജോർജ്‌ പരിപാടി ഉദ്ഘാടനം ചെയ്‌തു. മലയാളം മിഷന്‌ ഫുജൈറ മേഖലാ സ്വാഗതസംഘം ഉപാധ്യക്ഷൻ സഞ്ജീവ്‌ മേനോൻ അധ്യക്ഷനായി.  മലയാളം മിഷൻ ഫുജൈറ മേഖലാ കോഡിനേറ്റർ സൈമൺ സാമുവേൽ സ്വാഗതമാശംസിച്ചു.

മലയാളം മിഷൻ യുഎഇ കോഡിനേറ്റർ കെ എൽ ഗോപി, ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സെക്രട്ടറി നാസറുദ്ദീൻ, കൽബ ഇന്ത്യൻ സോഷ്യൽ & കൾച്ചറൽ ക്ലബ് കെ സി അബൂബക്കർ, ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്‌ പ്രസിഡന്റ്‌ മുരളീധരൻ, ഫുജൈറ കൈരളി സെന്ട്രൽ കമ്മറ്റി സെക്രട്ടറി സുഭാഷ്, മലയാളം മിഷൻ ഫുജൈറ മേഖലാ സ്വാഗതസംഘം ജോയിന്റ്‌ കൺവീനർ ഷാജി കാസ്‌മി എന്നിവർ സംസാരിച്ചു. മലയാളം മിഷൻ ഫുജൈറ മേഖലാ സ്വാഗതസംഘം കൺവീനർ അനീഷ് ആയാടത്തിൽ നന്ദി പറഞ്ഞു.

150ലധികം കുട്ടികൾ പ്രവേശനോത്സവത്തിൽ രജിസ്റ്റർചെയ്തു. കുട്ടികളുടെ കവിതാലാപനവും നൃത്തപരിപാടികളും ഗാനാലാപനവും മറ്റു കലാപരിപാടികളുമായി മനോഹരമായ കലാസന്ധ്യയുമ അരങ്ങേറി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top