Top
24
Saturday, February 2018
About UsE-Paper

ഫിലിപ്പൈന്‍സ് തൊഴിലാളികള്‍ ഇനി കുവൈറ്റിലേക്കില്ല

Tuesday Feb 13, 2018
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി> കുവൈറ്റിലേക്ക് ഇനി ഒരു തൊഴില്‍ വിസയിലും  തൊഴിലാളികളെ അയക്കേണ്ടതില്ലെന്നു ഫിലിപ്പന്‍സ് സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ മാസം ഗാര്‍ഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് അയക്കേണ്ടതില്ലെന്നു ഫിലിപ്പന്‍സ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഏഴോളം ഫിലിപ്പീന്‍സുകാര്‍ മരണപ്പെട്ട കേസുകളില്‍ ഇത് വരെ തീരുമാനമാകാത്തത് നയതന്ത്ര പ്രശ്‌നമായി മാറിയിരുന്നു.അതിനിടയിലാണ് കഴിഞ്ഞാഴ്ച ജൊന്നഡാനിയേല ഡെമഫെലിസ് എന്ന ഫിലിപ്പിന്‍ യുവതിയെ ഫ്രീസറില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് വിവരം. ഈ വിവരം കൂടി പുറത്തു വന്നതിനു ശേഷമാണ് ഫിലിപ്പന്‍സ് തൊഴില്‍ കാര്യ വകുപ്പ് സെക്രട്ടറി സില്‍വസ്റ്റര്‍ ബെല്ലോ പത്ര സമ്മേളനം നടത്തി കുവൈറ്റിലേക്ക് ഇനിമുതല്‍ ഒരു തൊഴിലാളിയെയും അയക്കേണ്ടതില്ലെന്ന തീരുമാനം പ്രഖ്യാപിച്ചത്.

നിലവില്‍ കുവൈറ്റില്‍ ജോലി ചെയ്യുന്ന തങ്ങളുടെ നാട്ടുകാരോട് സ്വദേശത്തേക്ക് മടങ്ങണമെങ്കില്‍ ആവശ്യമായ ക്രമീകരങ്ങള്‍ നല്‍കുമെന്നും ഫിലിപ്പൈന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് 2500 ഓളംതൊഴിലാളികള്‍ മടങ്ങാന്‍ തയ്യാറായതായും വാര്‍ത്തയുണ്ട്.