19 December Wednesday

ഏഴാമത് കേരളോത്സവം 2018: പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Dec 8, 2018

ഫുജൈറ> കൈരളി ഫുജൈറ അണിയിച്ചൊരുക്കിയ ഏഴാമത് കേരളോത്സവം 2018 ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച ഫുജൈറയില്‍ അരങ്ങേറി.കേരളത്തനിമയാര്‍ന്ന നൃത്തവിസ്മയങ്ങളും ,പ്രശസ്ത പിന്നണി ഗായകന്‍ വിധുപ്രതാപും സംഘവും അവതരിപ്പിച്ച ഗാനമേളയും, കേരളത്തിന്റെ തനതു രുചിവിഭവങ്ങളൊരുക്കിയ നാടന്‍ തട്ടുകടകളും , കുടുംബശ്രീ സ്റ്റാളുകളും  ഒപ്പം  ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പുസ്തക പ്രദര്‍ശനവും വില്‍പനയും അക്ഷരാര്‍ത്ഥത്തില്‍ യു എ ഇ യുടെ കിഴക്കന്‍ തീരത്തെമലയാളികളെ ആവേശത്തിലാഴത്തി

ഈ വര്‍ഷത്തെ കേരളോത്സവം ഇന്ത്യന്‍ കോണ്‍സല്‍ ശ്രീ.പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ മുന്‍ രാജ്യസഭാംഗം പി രാജീവ് മുഖ്യ പ്രഭാഷണം നടത്തിയ പൊതുസമ്മേളനത്തില്‍ യു എ ഇ യുടെ മുന്‍ ജല പരിസ്ഥിതിവിഭവ വകുപ്പ് മന്ത്രി ഡോ സയ്ദ് അല്‍ കിണ്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു.പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൈരളി സി സി പ്രസിഡന്റ് സി കെ ലാലിനും കൈരളിയുടെ സജീവ പ്രവര്‍ത്തകന്‍  റഹ്മതുള്ളയ്ക്കുമുള്ള കൈരളിയുടെ സ്‌നേഹോപഹാരം പി രാജീവ് സമ്മാനിച്ചു.



കൈരളി ഫുജൈറയുടെ അഭിമാനമായ ചെണ്ടമേളം ടീമിന്റെ കേളികൊട്ടോടെ ഏഴാമത് കേരളോത്സവത്തിനു തിരിതെളിഞ്ഞ പൂരപ്പറമ്പില്‍ 108 വനിതകളെ അണിനിരത്തി കൈരളി വനിതാവിഭാഗം അവതരിപ്പിച്ച മെഗാ തിരുവാതിരയും വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച അറബിക് നൃത്തം , ഒപ്പന, സെമിക്ലാസിക്കല്‍ നൃത്തം എന്നിവയോടൊപ്പം കേരളം കലാമണ്ഡലം ടീമിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ എന്റെ കേരളം കാവ്യശില്‍പവും, ലക്ഷ്യ സ്‌കൂള്‍ ഓഫ് ഡാന്‍സ് ദുബായ് അവതരിപ്പിച്ച നൃത്തശില്‍പവും കലാസ്വാദകര്‍ക്കു ദൃശ്യവിസ്മയമൊരുക്കി.

 കേരളത്തിലെ ഉത്സവപ്പറമ്പില്‍ ഓര്‍മ്മകളുണര്‍ത്തി കൈരളി നയിച്ച ഘോഷയാത്രയും വേറിട്ടുനിന്നു.



 


പ്രധാന വാർത്തകൾ
Top