20 November Tuesday

കെഫാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ജനനേതാക്കളുടെ സന്ദര്‍ശനം

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

കുവൈറ്റ് സിറ്റി > ജീവിതം കരുപിടിപ്പിക്കാന്‍ വേണ്ടി പ്രവാസികളായി എത്തിച്ചേരുകയും എന്നാല്‍ ഫുട്‌ബോള്‍ എന്ന ജനകീയ കായിക വിനോദത്തെ നെഞ്ചേറ്റുകയും ചെയ്യുന്ന കായിക പ്രതിഭകളെയും അതിന് നേതൃത്വം നല്‍കുന്ന കേരള എക്‌സ്പാര്‍ട്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ കുവൈറ്റ് (കെഫാക്) പ്രവര്‍ത്തകരെയും ഡി.വൈ.എഫ്.എ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് അഭിനന്ദിച്ചു.  ഇത്തരം ഫുട്‌ബോള്‍ മേളകള്‍ സംഘടിപ്പിക്കുന്ന കെഫാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളിസമൂഹത്തിനു അഭിമാനമാണെന്നും റിയാസ് പറഞ്ഞു.

കുവൈറ്റിലെ പരിമിതമായ സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് ഫുട്‌ബോള്‍ രംഗത്തു അഭിമാനകരമായ നേട്ടങ്ങളാണ് കെഫാക് കൈവരിച്ചെതെന്ന് ഹൃസ്വസന്ദര്‍ശനത്തിനായി കുവൈറ്റിലെത്തിയ മുന്‍ പൊതുമരാമത്തു വകുപ്പ് മന്ത്രിയും കടുത്തുരുത്തി എം.എല്‍.എ യുമായ  മോന്‍സ്‌ജോസഫ് പറഞ്ഞു. മിശ്രിഫിലെ പബ്ലിക് യൂത്ത് സ്റ്റേഡിയം സന്ദര്‍ശിച്ച ഇരുവരെയും കെഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ, ജനറല്‍സെക്രട്ടറി സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി പ്രദീപ്, ആഷിക്ക് റഹ്മാന്‍, ഓ.കെ.റസാക്ക്, ഷബീര്‍ സിദ്ദീക്ക്, സഫറുള്ള, ഷംസുദ്ദീന്‍, ഫൈസല്‍, നൌഷാദ് അസ്വവദ് അലി തുടങ്ങി കെഫാക്  ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

 ഇരു നേതാക്കളും മത്സരങ്ങളില്‍ പങ്കെടുക്കുന്ന കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top