21 July Saturday

കെഫാക് മാസ്റ്റേഴ്‌സ് ലീഗ്: കേരളാ ചാലഞ്ചേഴ്സ്, ബിഗ് ബോയ്സ് ടീമുകള്‍ക്ക് ജയം

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2017

കുവൈത്ത് സിറ്റി > കെഫാക് സീസണ്‍ ആറില്‍ ആവേശത്തോടെ മുന്നേറുന്ന മാസ്റ്റേഴ്‌സ് ലീഗില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരങ്ങളില്‍  കേരളാ ചലഞ്ചേഴ്സ്, ബിഗ് ബോയ്സ് ടീമുകള്‍ക്ക് വിജയം.

അല്‍ഫോസ് റൗദ സിഎഫ്‌സി സാല്‍മിയയും മാക് കുവൈത്ത് സ്പാര്‍ക്‌സ് എഫ്‌സിയും തമ്മിലുള്ള മത്സരങ്ങള്‍ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു . കേരളാ ചാലഞ്ചേഴ്സ് ചാമ്പ്യന്‍സ് എഫ്‌സി മത്സരത്തില്‍ അബ്ബാസിന്റെ ഇരട്ട ഗോളിന്റെ മികവില്‍  ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചാലഞ്ചേഴ്സ് ജയം സ്വന്തമാക്കി.

നിലവിലെ ചാമ്പ്യന്മാരായ യങ് ഷൂട്ടേര്‍സ് അബ്ബാസിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ബിഗ് ബോയ്‌സ് പരാജയപ്പെടുത്തി. ബാഷയുടെ ഇരട്ട ഗോളിലാണ് ബിഗ് ബോയ്‌സിന്റെ വിജയം. മത്സരങ്ങളിലെ മാന്‍ ഓഫ് ഡി മാച്ചസ്സായി അബ്ബാസ് (കേരളാ ചാലഞ്ചേഴ്സ്) ബാഷ (ബിഗ് ബോയ്സ് ) മന്‍സൂര്‍ (സ്പാര്‍ക്‌സ് എഫ്‌സി ) ഷഫീഖ് (അല്‍ഫോസ് റൗദ) എന്നിവരെ തിരഞ്ഞെടുത്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top