19 December Wednesday

കുവൈറ്റിന് പുത്തന്‍ അനുഭവവുമായി 'കാസര്‍ഗോഡ് ഉത്സവ് - 2018'

വെബ് ഡെസ്‌ക്‌Updated: Tuesday Dec 4, 2018

കുവൈറ്റ് സിറ്റി > കുവൈറ്റിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് എക്‌സ്‌പാറ്റ്സ് അസോസിയേഷന്‍ - കെഇഎ  കുവൈറ്റ്  'കാസര്‍ഗോഡ് ഉത്സവ് - 2018' സംഘടിപ്പിച്ചു. നവംബര്‍ 30 ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വിപുലമായ പരിപാടികളോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പ്രോഗ്രാം കണ്‍വീനര്‍ സി എച്ച്  മുഹമ്മദ് കുന്ഹി സ്വാഗതം പറഞ്ഞ സാംസ്‌കാരിക സമ്മേളനത്തില്‍ കേന്ദ്ര പ്രസിഡന്റ് സത്താര്‍ കുന്നില്‍ അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ കെഇഎ ബിസിനസ് കമ്മ്യൂണിറ്റി അവാര്‍ഡ് ജേതാവും കാസര്‍ഗോഡ് ജില്ലയിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ കുറ്റിക്കോല്‍ അബൂബക്കറിനെ കെഇഎ ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍  മൊമെന്റോ നല്‍കി ആദരിച്ചു. കുറ്റിക്കോല്‍ അബൂബക്കറിനെ ഓര്‍ഗനൈസിംഗ് സെക്രട്ടറി നളിനാക്ഷന്‍ സദസിനു പരിചയപ്പെടുത്തി. 40 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ 15 കാസര്‍ഗോഡ് അസോസിയേഷന്‍ അംഗങ്ങളെ പ്രത്യേകം മൊമെന്റോ നല്‍കി ആദരിച്ചു. എഞ്ചിനീയര്‍ അബൂബക്കര്‍, ഖലീല്‍ അടൂര്‍, മൊയ്തു ഇരിയ, അപ്‌സര മഹമൂദ്, അഷ്റഫ് തൃക്കരിപ്പൂര്‍, ഹമീദ് മധൂര്‍, നളിനാക്ഷന്‍ ഒളവറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സോവനീര്‍ പ്രകാശനം കാസര്‍ഗോഡ് ഉത്സവ് 2018 ന്റെ മുഖ്യ സ്‌പോണ്‍സറായ എക്‌സിര്‍ മെഡിക്കല്‍ സെന്റര്‍ സിഇഒ ഖലീല്‍ അടൂരിന് നല്‍കിക്കൊണ്ട് മുഖ്യാഥിതി കുറ്റിക്കോല്‍ അബൂബക്കര്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കളനാട് കെഇഎയെ കുറിച്ചും ഈ വര്‍ഷത്തെ പദ്ധതികളെ കുറിച്ചും  സദസിനു വിശദീകരിച്ചു. സെന്‍ട്രല്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 കഥ രചനയില്‍ ശ്രീനിവാസന്‍ എം വി , മുഹമ്മദ് ശുഐബ് ഷെയ്ഖ് , ബാലമുരളി എന്നിവരും കവിത രചനയില്‍ മുഹമ്മദ് ശുഐയ്ബ്, ആസിഫ് ബാങ്കോട്, സലാം കളനാട് എന്നിവരും ലേഖന മത്സരത്തില്‍ സജു സ്റ്റീഫന്‍ , അസീസ് മൈക്ക, മുഹമ്മദ് ശുഐബ് എന്നിവരും വിജയികളായി. കുട്ടികള്‍ക്ക് നടത്തിയ ചിത്ര രചനയില്‍ ഖദീജത് ഷാദാ ഖാലിദ് ജോണ്‍ ജോസെഫ് , സന സിദ്ധിഖ് എന്നിവരും കളറിംഗ് മത്സരത്തില്‍ ഫസല്‍ ഹനീഫ , ഉത്തര ജയന്‍, ആയിഷ ഹനീഫ് എന്നിവരും സമ്മാനാര്‍ഹരായി. ഇവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ട്രഷറര്‍ രാമകൃഷ്ണന്‍ കള്ളാര്‍ പരിപാടിക്ക് നന്ദി പ്രകാശനം നടത്തി.

തുടര്‍ന്ന് നാടന്‍ പാട്ട് ഗായകനും കോമഡി ഉത്സാവ് ഫെയിമുമായ കെ കെ കോട്ടിക്കുളം, മാപ്പിളപ്പാട്ട് ഗായകന്‍ രഫിറോസ് നാദാപുരം എന്നിവര്‍ ചേര്‍ന്ന് സംഗീത സന്ധ്യ, നൗഷാദ് തിടില്‍ അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ കെഇഎ ബാന്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേളയും മറ്റു വൈവിധ്യമാര്‍ന്ന കലാ പരിപാടികളും അവതരിപ്പിച്ചു.
 


പ്രധാന വാർത്തകൾ
Top