19 December Wednesday

കല കുവൈറ്റ് യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

കുവൈറ്റ് സിറ്റി >  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈറ്റ് മുന്‍ വൈസ് പ്രസിഡന്റും, വനിതാവേദി കുവൈറ്റ് സ്ഥാപക സെക്രട്ടറിയുമായ ശാന്താ ആര്‍ നായര്‍ക്കും, കല കുവൈറ്റിന്റെ സജീവ പ്രവര്‍ത്തകന്‍ രാജഗോപാലന്‍ നായര്‍ക്കും കല കുവൈത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

അബ്ബാസിയ കല സെന്ററില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡന്റ് ആര്‍ നാഗനാഥന്‍ അദ്ധ്യക്ഷനായിരുന്നു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത് കുമാര്‍, ട്രഷറര്‍ രമേശ് കണ്ണപുരം, ജോ.സെക്രട്ടറി മുസ്ഫ‌‌ര്‍, വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരന്‍, വനിതാ വേദി ജനറല്‍ സെക്രട്ടറി ഷെറിന്‍ ഷാജു, പ്രസിഡന്റ് രമ അജിത്ത്, കലയുടെ മുതിര്‍ന്ന പ്രവര്‍ത്തകരായ സാം പൈനുമൂട്, ജെ ആല്‍ബര്‍ട്ട്, ടി വി ഹിക്മത്, പി ആര്‍ ബാബു, സുഗതകുമാര്‍, അനില്‍കുമാര്‍, ഫഹഹീല്‍ മേഖലാ സെക്രട്ടറി രവീന്ദ്രന്‍ പിള്ള, ഫഹഹീല്‍ മേഖലാ പ്രസിഡന്റ് അനൂപ് മങ്ങാട്ട്, വനിതാ വേദി പ്രവര്‍ത്തകരായ സജിത സ്‌കറിയ, ശോഭ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കലയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു പ്രസിഡന്റ് ആര്‍ നാഗനാഥന്‍ എന്നിവര്‍ ചേര്‍ന്ന് ശാന്താ ആര്‍ നായര്‍ക്കും, രാജഗോപാലന്‍ നായര്‍ക്കും കൈമാറി. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും അബ്ബാസിയ മേഖലാ സെക്രട്ടറി പ്രിന്‍സ്റ്റണ്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ കല കുവൈറ്റ് പ്രവര്‍ത്തകന്‍ രാജീവ് ചുണ്ടമ്പറ്റ കവിത അവതരിപ്പിച്ചു.

ശാന്താ ആര്‍ നായര്‍ കല കുവൈറ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും വനിതാ വേദി കുവൈറ്റിന്റെ സെക്രട്ടറിയായും, പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിപാടിയില്‍ കുവൈറ്റിലെ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top