13 November Tuesday

കല കുവൈറ്റിന് അബ്ബാസിയയില്‍ പുതിയ ഓഫീസ്

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018

കുവൈറ്റ് സിറ്റി > കേരള ആര്‍ട്ട് ലവേഴ്‌‌‌‌‌‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ കേന്ദ്ര ഓഫീസായി പ്രവര്‍ത്തിക്കുന്ന അബ്ബാസിയ കല സെന്ററിന് പുതിയ ഓഫീസ്. അബ്ബാസിയ സ്വാദ് റെസ്റ്റോറന്റിന് സമീപം, യുണീക്ക് സ്റ്റോര്‍ ബില്‍ഡിങ്ങിലാണ് പുതിയ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓഫീസിന്റെ ഔപചാരികമായ ഉദ്ഘാടനം ആഗസ്റ്റ് 2, വ്യാഴാഴ്ച വൈകീട്ട് 6.30ന് നടക്കും. പുതിയ ഓഫിസില്‍ രണ്ട് ഹാളുകള്‍ ഉള്‍പ്പടെ വിപുലമായ സൗകര്യമാണുള്ളത്. കുവൈറ്റിന്റെ 4 മേഖലകളിലായി കല കുവൈറ്റിന് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

40ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്‌തമായ പരിപാടികളാണ് കല കുവൈറ്റ് സംഘടിപ്പിച്ചു വരുന്നത്. പ്രവര്‍ത്തന വിപുലീകരണത്തില്‍ ഭാഗമായി ആരംഭിച്ച പുതിയ ഓഫീസ് കലയുടെ പ്രവര്‍ത്തനങ്ങള്‍ക്കും, പൊതു സമൂഹത്തിനും കൂടുതല്‍ ഉപകാരപ്രദമാകുമെന്നും, ഓഫീസ് ഉദ്ഘാടന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും കല കുവൈറ്റ് ഭാരവാഹികള്‍ പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top