14 November Wednesday

കല കുവൈറ്റ് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018

പുരുഷ വിഭാഗം ഒന്നാം സ്ഥാനം നേടിയ ഗഫൂര്‍ പാര്‍പ്പിനിശ്ശേരിക്ക് കല കുവൈറ്റ് പ്രസിഡന്റ് ഉപഹാരം കൈമാറുന്നു. വനിത വിഭാഗം ഒന്നാം സ്ഥാനം നേടിയ ജാസ്മിന്‍ സിയാദിന് ലോക കേരള സഭാംഗം സാം പൈനുംമൂട് ഉപഹാരം കൈമാറുന്നു.

കുവൈറ്റ് സിറ്റി > 40ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് മാപ്പിളപ്പാട്ട് മല്‍സരം സംഘടിപ്പിച്ചു. അബ്ബാസിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കല കുവൈറ്റ് പ്രസിഡന്റ് ആര്‍.നാഗനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി എം.പി.മുസ്ഫര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. 18 വയസ്സിനു മുകളിലുള്ള വനിതകള്‍ക്കും, പുരുഷന്മാര്‍ക്കുമായി പ്രത്യേകം മത്സരങ്ങളാണ് നടന്നത്.

വനിത വിഭാഗം മത്സരത്തില്‍ ജാസ്മിന്‍ സിയാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷബില റസല്‍ രണ്ടാം സ്ഥാനവും, തെന്‍ഷ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷന്മാര്‍ക്കായ് നടന്ന മത്സരത്തില്‍ ഗഫൂര്‍ പാര്‍പ്പിനിശ്ശേരി ഒന്നാം സ്ഥാനം നേടി. റോഷന്‍ രണ്ടാം സ്ഥാനവും, ജാസില്‍ അഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കല കുവൈറ്റ് പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ ഒപ്പനയും പരിപാടിയുടെ ഭാഗമായി വേദിയില്‍ അവതരിപ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം വേദിയില്‍ വെച്ച് നടന്നു. കലാ വിഭാഗം സെക്രട്ടറി രഹീല്‍ കെ.മോഹന്‍ദാസ് സ്വാഗതവും, അബ്ബാസിയ മേഖലാ സെക്രട്ടറി പ്രിന്‍സ്റ്റണ്‍ പരിപാടിക്ക് നന്ദിയും രേഖപ്പെടുത്തി.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top