Top
18
Wednesday, October 2017
About UsE-Paper

കല കുവൈറ്റ് 'എന്റെ കൃഷി' കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് സിറ്റി > കല കുവൈറ്റിന്റെ നേതൃത്വത്തില്‍ 'എന്റെ കൃഷി' കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു. മത്സരം നവംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുവൈറ്റ് മലയാളികളുടെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

2017 നവംബര്‍ 15നു ആരംഭിച്ചു 2018 മാര്‍ച്ച് 15 നു അവസാനിക്കുന്ന രീതിയിലാണ് 'എന്റെ കൃഷി'യുടെ മത്സരക്രമം. കല കുവൈറ്റിന്റെ  യൂണിറ്റുകളുമായി ബന്ധപെട്ടു സൗജന്യമായി ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.  കുവൈറ്റിലെ കാര്‍ഷിക രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സമിതി 2018 മാര്‍ച്ച് ആദ്യവാരം മുതല്‍ മാര്‍ച്ച് 15 വരെ ഓരോ കര്‍ഷക സുഹൃത്തുക്കളെയും സമീപിച്ചു കാര്‍ഷിക വിളകള്‍ വിലയിരുത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്യും.

കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ  വിസ്തീര്‍ണം, കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ  പങ്കാളിത്തം എന്നിവ നോക്കിയാണ് വിജയികളെ തീരുമാനിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും  kala.entekrishi@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »