19 December Wednesday

ജിദ്ദ നവോദയ കിലോ അഞ്ച്‌ ഏരിയാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 5, 2018

നവോദയ ജിദ്ദ കിലോ അഞ്ച് ഏരിയ സമ്മേളനം നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു -

ജിദ്ദ>  ജിദ്ദ നവോദയ  കിലോ അഞ്ച്  ഏരിയ സമ്മേളനം അഭിമന്യു നഗറില്‍ വെച്ച് നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഇരുപത്തി എട്ടാമത്  കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ഏരിയ സമ്മേളനം, ഇരുന്നൂറോളം പ്രതിനിധികളും ഭാരവാഹികളും പങ്കെടുത്ത വിപുലമായ സദസ്സിലാണ് നടന്നത്.ഷിബു തിരുവനന്തപുരം ഉദ്‌ഘാടനം ചെയ്‌തു.

രക്ഷാധികാരി സമിതി അംഗം ആസിഫ് കരുവാറ്റ അദ്ധ്യക്ഷനായി. സലാഹുദ്ധീന്‍ കൊഞ്ചിറ സ്വാഗതം പറഞ്ഞു.ഏരിയ ആക്ടിംഗ് സെക്രടറി സലിം കല്ലമ്പലം , ആക്ടിംഗ് ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ട്രഷറര്‍ സെയ്ദ് മുഹമ്മദ്‌ എന്നിവർ  റിപ്പോര്‍ട്ടുകൾ അവതരിപ്പിച്ചു -രതീഷ്‌ മുത്തു , സുനീര്‍ മോങ്ങം,  ബാലകൃഷ്ണന്‍, സതീഷ്‌ ഖാന്‍ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.പൊതു ചര്‍ച്ചക്കുള്ള മറുപടി നവോദയ മുഖ്യ രക്ഷാധികാരി വി.കെ.റൗഫും , സലിം കല്ലമ്പലവും പറഞ്ഞു.

പുതിയ പാനല്‍ അവതരണം രക്ഷാധികാരി സമിതി അംഗം സി.എം. അബ്ദുല്‍ റഹ്മാനും, സി.സി. സമ്മേളന പ്രധിനിതികളെ ഫിറോസ്‌ മുഴുപ്പിലങ്ങാടും അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ഷിഹാബുദ്ധീൻ കോഴിക്കോട് , സി.സി. അംഗങ്ങളായ കെ.കെ. സുരേഷ്, റഫീക്ക് മമ്പാട്, മൊയ്തീന്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് ആശംസകള്‍ അറിയിച്ചു. സമ്മേളനം പുതിയ , പ്രസിഡന്റായി സെയ്ദ് മുഹമ്മദിനെയും,സെക്രട്ടറിയായി സലിം കല്ലമ്പലത്തിനെയും,ട്രഷററായി രാജന്‍ കോറമത്തിനെയും തിരഞ്ഞെടുത്തു.


 


പ്രധാന വാർത്തകൾ
Top