13 November Tuesday

ജിദ്ദ നവോദയ കുട്ടികൾക്കായി പരിശീലനക്കളരി സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 7, 2018

ജിദ്ദ:  ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കിഡ്സ് വർക് ഷോപ്പ് സംഘടിപ്പിച്ചു.അൽ സാമറിൽ വെച്ച് നടത്തിയ വര്‍ക്ക്‌ഷോപ്പ് ജിദ്ദ സമൂഹത്തിന് വ്യത്യസ്ത അനുഭവമായി മാറി. വർക് ഷോപ്പ് നവോദയ പ്രസിഡണ്ട്‌ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.

നവോദയ ബാലവേദിയിലെ കുട്ടികൾക്ക് പുറമെ മറ്റ് കുട്ടികൾക്കും പരിപാടിൽ പങ്കെടുക്കാനുള്ള അവസരം സംഘാടകർ ഒരുക്കിയിരുന്നു.
ബാലസംഘം വേനൽ തുമ്പികളിലൂടെ പ്രശസ്തനായ തിയേറ്റർ ആക്റ്റിവിസ്റ്റ് മുഹ്സിൻ കാളികാവിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് വേണ്ട പരിശീലനം  നല്‍കിയത്.

സൗദിയിൽ തന്നേ ആദ്യമായിട്ടാണ് നൂറിലേറെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ഇത്തരത്തിൽ ഒരു വർക് ഷോപ്പ് സംഘടിപ്പിക്കുന്നത് എന്നും, കുട്ടികളുടേയും രക്ഷിതാക്കളുടേയും അഭ്യർത്ഥന മാനിച്ച് തുടർന്നും ഇത്തരത്തിലുള്ള വർക് ഷോപ്പുകൾ സംഘടിപ്പിക്കുമെന്നും നവോദയ അധികൃതർ വ്യക്തമാക്കി.

പ്രധാന വാർത്തകൾ
Top