19 September Wednesday

എ കെ ജിയുടെ സ്മരണകളിൽ ജിദ്ദ

വെബ് ഡെസ്‌ക്‌Updated: Sunday Feb 4, 2018



ജിദ്ദ >   ജിദ്ദ നവോദയ യുവജനവേദിയുടെ നേതൃത്വത്തിൽ എ കെ ജി യെ അനുസ്മരിച്ചു 'ഓർമ്മകളിൽ ഏ.കെ.ജി' എന്ന  സെമിനാർ സംഘടിപ്പിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ വിഹായസ്സിലെ രക്തനക്ഷത്രമായി ജ്വലിച്ചു നിൽക്കുന്ന എ കെ ജി യെ ഹീനമായ ഭാഷയിൽ അപമാനിച്ച  വി ടി ബൽറാം എം എൽ എക്കെതിരെ ശക്തമായ പ്രതിഷേധമാണ് സെമിനാറിൽ ഉടനീളം പ്രതിനിധികൾ ഉയർത്തിയത് .
 

സെമിനാർ നവോദയ രക്ഷാധികാരി സമതി അംഗം ശ്രീകുമാർ മവേലിക്കര ഉദ്ഘാടനം ചെയ്തു
ബഷീർ മാമ്പാട് അധ്യക്ഷനായിരുന്നു .  തുടർന്ന് ഓർമകളിൽ എ.കെ.ജി. എന്ന ഡോക്യുമെന്ററി പ്രദർശനവും നടന്നു.
 

എ.കെ.ജി. യുടെ ആത്മകഥയായ 'എന്റെ ജീവിത കഥ' എന്ന പുസ്തകത്തെ ആസ്പദമാക്കി  അഫ്സൽ പാണക്കാട് വിഷയാവതരണം നടത്തി.
തുടർന്ന് നവോദയ ജനറൽ സെക്രട്ടറി നവാസ് വെമ്പായം, പ്രസിഡണ്ട് ഷിബു തിരുവനന്തപുരം, രക്ഷാധികാരി സമിധി അംഗങ്ങളായ മജീദ് കോഴിക്കോട്, സലാഹുദ്ധീൻ, ഫിറോസ് മുഴപ്പിലങ്ങാട് എന്നിവർക്ക് പുറമെ ഷിഹാബ്, സനൽ എന്നിവരും സംസാരിച്ചു.
സെമിനാറിൽ ആസിഫ് കരുവാറ്റ സ്വാഗതം  പറഞ്ഞു,

 

പ്രധാന വാർത്തകൾ
Top