14 November Wednesday

ഷിബു മണ്ണാര്‍ക്കാടിന് ജിദ്ദ നവോദയ യാത്രായയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2017

ഷിബു മണ്ണാര്‍ക്കാടിന് നവോദയ രക്ഷാധികാരി വി കെ റഹൂഫ് ഉപഹാരം കൈമാറുന്നു

ജിദ്ദ > പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ നവോദയ സനയ്യ ഏരിയ ജോയന്റ് സെക്രട്ടറി ഷിബു മണ്ണാര്‍ക്കാടിന് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

ഹരീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നവോദയ മുഖ്യ രക്ഷാധികാരി വി കെ റഹൂഫ് ഏരിയ കമ്മിറ്റിയുടെ ഉപഹാരം കൈമാറി. ചടങ്ങില്‍ ശ്രീകുമാര്‍ മാവേലിക്കര, മുജീബ് റഹ്മാന്‍, തിലകന്‍, ലത്തീഫ്, അജിത്ത്, സി ആര്‍ സനല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സുരേഷ് രാമന്തളിസ്വാഗതവും പങ്കജാക്ഷപണിക്കര്‍ നന്ദിയും പറഞ്ഞു.



 

പ്രധാന വാർത്തകൾ
Top