Top
21
Tuesday, November 2017
About UsE-Paper

'സിങ്ങ്, ഓസ്‌ട്രേലിയ വിത്ത് ജെറി അമല്‍ദേവ്'; നവംബര്‍ അഞ്ചിന്

Friday Nov 3, 2017
എബി പൊയ്ക്‌കാട്ടില്‍

മെല്‍ബണ്‍ > മലയാളത്തിന്റെ വിഖ്യാത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് ഓസ്‌ട്രേലിയയില്‍ ആദ്യമായി അവതരിപ്പിക്കുന്ന 'സിങ്ങ്, ഓസ്‌ട്രേലിയ വിത്ത് ജെറി അമല്‍ദേവ്' സംഗീത നിശ നവംബര്‍ അഞ്ചിന് വൈകുന്നേരം 4 മണി മുതല്‍ മെല്‍ബണിലെ കിംഗ്സ്ടന്‍ ഹാളില്‍ വെച്ച് നടക്കും. പരിപാടിക്കായി നവംമ്പര്‍ നാലിന് 15ല്‍ പരം കലാപ്രതിഭകള്‍ക്കൊപ്പം അമല്‍ദേവ് മെല്‍ബണില്‍ എത്തിച്ചേരും.

മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള ജെറി അമല്‍ദേവ് ഈ സംഗീത വിരുന്നില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ആക്ഷന്‍ ഹീറോ ബിജു വരെയുള്ള 20ല്‍ പരം മലയാള ചലച്ചിത്ര ഗാനങ്ങള്‍ കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, ഹിബ്രു എന്നി ഭാഷകളിലുള്ള വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഗംഭീരനിശയാണ്  പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുക.
 
പരിപാടിയുടെ സംഘാടകരായ മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് ഏകദേശം ഒരു മാസം മുമ്പ് ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്ത ഈ പരിപാടിക്ക് അതിഗംഭീരമായ പ്രതികരണമാണ് മെല്‍ബണിലെ ഭാരതീയ സമൂഹത്തില്‍ നിന്നും ലഭിച്ചത്. ഈ ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട  ധനശേഖരണാര്‍ത്ഥമാണ് പരിപാടി അവതരിപ്പിക്കുന്നത്.
 
ടിക്കറ്റ് വില്‍പ്പന ഏകദേശം പൂര്‍ത്തിയായ ഈ പരിപാടിയുടെ ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ എത്രയും പെട്ടെന്ന് താഴെയുള്ള നമ്പരുകളുമായി ബന്ധപ്പെടുക. ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ കൂടെ ചിത്രമെടുക്കുന്നതിനുള്ള അമൂല്യ അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
 
സജി 0455 444 402, ബിജു  0433 559 259, അബി 0433 214 902, എല്‍ദോ  0467 215 471.


 

Related News

കൂടുതൽ വാർത്തകൾ »