17 November Saturday

ജെസിസി ചാമ്പ്യന്‍സ് ട്രോഫി എന്‍സിസിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

കുവൈറ്റ് സിറ്റി > ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) സംഘടിപ്പിച്ച ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എന്‍സിസി ജേതാക്കളായി.  മിനാ അബ്ദുല്ലയിലുള്ള ആര്‍ട്ടെക് ക്രിക്കറ്റ് ഗ്രൗഡില്‍,എന്‍സിസിയും റെഡ് ആന്‍ഡ് ബ്ലാക്കും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ്  എന്‍സിസി ജേതാക്കളായത്. വിജയികള്‍ക്കുള്ള ജെസിസി ചാമ്പ്യന്‍സ് ട്രോഫിയും 200 ദിനാര്‍ ക്യാഷ് പ്രൈസും തോമസ് മാത്യു കടവില്‍ സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും 100 ദിനാര്‍ ക്യാഷ് പ്രൈസും റെഡ് ആന്‍ഡ് ബ്ലാക്ക് ടീമിനു സമ്മാനിച്ചു.  കൂടാതെ മാന്‍ ഓഫ് ദി മാച്ച്, മാന്‍  ഓഫ് ദി സീരീസ്,  ടൂര്‍ണമെന്റ് ബെസ്റ്റ് ബൗളര്‍, ടൂര്‍ണമെന്റ്  ബെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്നിവര്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു. ടൂര്‍ണമെന്റ്് ഒഫീഷ്യല്‍ അന്‍ഫര്‍ ഖാസി, ബൈജു പി ഇസ്മായില്‍, അമ്പയര്‍മാരായിരുന്ന അജ്മല്‍ ശംസുദ്ധീന്‍, ഷാജഹാന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

ആര്‍ട്ടെക് ക്രിക്കറ്റ് ഗ്രൗഡില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ ജെസിസി  പ്രസിഡന്റ് സഫീര്‍ പി ഹാരിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് സ്വാഗതവും, ടൂര്‍ണമെന്റ് കണ്‍വീനര്‍ വിഷ്ണു ദിനേഷ് നന്ദി പറഞ്ഞു. ഖലീല്‍ കായംകുളം, ഡൊമനിക് പയ്യപ്പള്ളി, മധു എടമുട്ടം, ഷാജുദ്ദീന്‍ മാള, എവി ഷൈന്‍, പ്രശാന്ത്, മൃദുല്‍, റഷീദ് കണ്ണവം, ശ്യാം, സതീഷ്‌കുമാര്‍, അര്‍ജുന്‍, രാമചന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 

പ്രധാന വാർത്തകൾ
Top